13 July Monday

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
നീലേശ്വരം 
ജില്ല ബീഡിത്തൊഴിലാളി ഫെഡറേഷൻ (സി ഐടിയു) ബീഡി തൊഴിലാളികളിൽ നിന്ന് ശേഖരിച്ച  തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാസർകോട്, നീലേശ്വരം എന്നിവിടങ്ങളിലെ യൂണിയൻ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത 1,41,000 രൂപയാണ് നൽകിയത്. ബീഡി ക്ഷേമനിധി ചെയർമാൻ കെ ബാലകൃഷ്ണനിൽ നിന്നും കലക്ടർ ഡോ.സജിത്ത് ബാബു ഏറ്റു വാങ്ങി. നീലേശ്വരം നഗരസഭ അനക്‌സ്‌ ഹാളിൽനടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ അധ്യക്ഷനായി.ഡി വി അമ്പാടി, പി കമലാക്ഷൻ, കെ രാഘവൻ, പി രാധ, വി ഗൗരി, പി പി മുഹമ്മദ് റാഫി, പി എം സന്ധ്യ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് പുതുക്കൈയിലെ  റിട്ട.  ഡപ്യൂട്ടി രജിസ്ട്രാർ പി വി ശശിധരനും ഭാര്യ റിട്ട. പ്രധാനാധ്യാപിക എം വി ഇന്ദിരയും ഒരു മാസത്തെ പെൻഷൻ തുക 50,000 രൂപ  സംഭാവന നൽകി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഏറ്റുവാങ്ങി. 
 `ജില്ലാ ക്വിസ്‌ അസോസിയേഷൻ 20500 രൂപ നൽകി. എം രാജഗോപാലൻ എംഎൽഎക്ക്‌ ജില്ലാ സെക്രട്ടറി വി തമ്പാൻ, കെ വിജിത്ത്‌, ഗോപകുമാർ എന്നിവർ തുക കൈമാറി.
പ്രധാന വാർത്തകൾ
 Top