കാസർകോട്
ജില്ലയിൽ 1121 പേർകൂടി കോവിഡ്- പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 894 പേർക്ക് നെഗറ്റീവായി. 4323 പേരാണ് ചികിത്സയിലുള്ളത്. 17196 പേരാണ് നിരീക്ഷണത്തിലുള്ളത്. മരിച്ചവരുടെ എണ്ണം 1040.
പുതിയതായി 1655 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 3405 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 430പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 1029 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. 894 പേരെഡിസ്ചാർജ് ചെയ്തു.
കോവിഡ് വ്യാപനം: ജില്ലാ ആശുപത്രിയിലും നിയന്ത്രണം
കാഞ്ഞങ്ങാട്
ജീവനക്കാരിലേക്കും കൊവിഡ് പടരുന്ന സാഹചര്യം കൂടിയതോടെ ജില്ലാ ആശുപത്രിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ആശുപത്രി വളപ്പിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കും. മെയിൻ ഗേറ്റ് ഒരെണ്ണം മാത്രമേ തുറക്കൂ. ആവശ്യക്കാരെ മാത്രമേ അകത്തേക്ക് കടത്തി വിടൂ. പരസഹായം വേണ്ട രോഗികൾക്കൊപ്പം മാത്രം സഹായിയെ അനുവദിക്കും. ആശുപത്രി വളപ്പിൽ പാർക്കിങും നിരോധിച്ചു. സെക്യൂരിറ്റി ജോലി രാവിലെ 7 മുതൽ വൈകീട്ട്- 3.30 വരെയാക്കി. രാത്രിയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഉണ്ടാകും.
അത്യാവശ്യ ശസ്ത്രക്രിയ മാത്രമേ നടത്തൂ. കിടത്തി ചികിത്സയും അത്യാവശ്യക്കാർക്ക് മാത്രമായിരിക്കും. സ്പെഷ്യാലിറ്റി പരിശോധന വേണ്ടവർ പിഎച്ച്സി, എഫ്എച്ച്സി, സിഎച്ച്സി എന്നിവിടങ്ങളിൽ നിന്നുള്ള കത്ത് കൊണ്ടു വരണം.
കുട്ടികളുമായി ആശുപത്രിയിൽ വരുന്നത് കുറയ്ക്കണം. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ രണ്ട് മാസത്തെ മരുന്ന് വാങ്ങി പോകണം. കൊവിഡ് രോഗികളായ ഗർഭിണികൾക്ക് കാസർകോട് ജനറൽ ആശുപത്രിയിൽ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..