18 October Monday

നാടെങ്ങും പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

ഹർത്താലിന്റെ ഭാഗമായി സംയുക്ത തൊഴിലാളി– കർഷക സംഘടനകൾ നീലേശ്വരം കോൺവന്റ് ജങ്ഷനിൽ നടത്തിയ യോഗം എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

 കാസർകോട്‌

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള ഭാരത്‌ ബന്ദിന്റെ  ഭാഗമായി നടന്ന ഹർത്താലിൽ ജില്ലയിലെങ്ങും കർഷക തൊഴിലാളി കൂട്ടായ്‌മയും പ്രകടനവും നടന്നു. ചെറുവത്തൂർ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സിപിഐ എം ജില്ല സെക്രട്ടറിയറ്റ്‌ അംഗം എം രാജഗോപാലൻ എംഎൽഎ ഉദയഗിരിയിലും കെ പി വത്സലൻ ചീമേനിയിലും കെ സുധാകരൻ  ക്ലായിക്കോടും സംസാരിച്ചു. 
നീലേശ്വരം ഏരിയയിൽ 125 കേന്ദ്രങ്ങളിൽ   പ്രകടനം നടന്നു. കാഞ്ഞങ്ങാട് പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. മധുമുതിയക്കാൽ പാലക്കുന്നിലും നിർമാണ തൊഴിലാളി  യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ  കരിച്ചേരിയിലും ഷോപ്പ്‌സ്‌ ആൻഡ്‌ കോമേഴ്‌സ്‌ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ ടി നാരായണൻ കോളിയടുക്കത്തും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ ചട്ടഞ്ചാലിലും സംസാരിച്ചു. 
തൃക്കരിപ്പൂർ കരപ്പാത്ത് ടി വി ഗോവിന്ദനും ഓലാട്ട്‌ ഇ കുഞ്ഞിരാമനും സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഹൊസങ്കടിയിൽ ഉദ്‌ഘാടനം ചെയ്‌തു. നർക്കിലക്കാട്‌ എ അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top