18 September Saturday

വൈറലായി ലക്ഷദ്വീപ് 
സംഗീത ആൽബം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
വെള്ളരിക്കുണ്ട്
പുരോഗമന കലാസാഹിത്യ സംഘം തയ്യാറാക്കിയ, ലക്ഷദ്വീപ് പ്രമേയമാക്കി നിർമിച്ച സംഗീത ആൽബം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.  ദ്വീപ്‌ ജനതയുടെ പേരാട്ടത്തിന്‌ ഐക്യദാർഡ്യം പകർന്ന്‌ നിർമിച്ച ആൽബം  മുൻമന്ത്രി കെ കെ ശൈലജയാണ്‌ പ്രകാശനം ചെയ്‌തത്‌. 
സിപിഐഎം എളേരി ഏരിയ കമ്മിറ്റി അംഗവും പുകസ ജില്ലാ കമ്മിറ്റി അംഗവുമായ കെ പി നാരായണൻ ബഢൂരാണ്‌ ആൽബം നിർമിച്ചത്‌.  ജോയ് കുന്നുംകൈയുടെ  സംഗീതത്തിൽ പ്രിയേഷ് മൗക്കോട്, ശാന്ത ചന്ദ്രൻ എന്നിവരുടെതാണ് ആലാപനം.  രാജേഷ് മധുരക്കാട്  എഡിറ്റിങ് നിർവ്വഹിച്ചു. കോവിഡ് കാലത്ത് കെ പി നാരായണന്റെ രചനയിൽ പുറത്തിറങ്ങിയ സ്നേഹം, അശാന്തിയുടെ നാളുകൾ, നൊമ്പരപ്പൂക്കൾ, പ്രവേശനോത്സവം . ശ്രാവണപ്പുലരികൾ, എന്റെ നാട്, സമർപ്പണം എന്നീ ആൽബങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top