04 July Saturday

ചക്കവീണ് പരിക്കേറ്റയാൾ കോവിഡ് മുക്തനായി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
പരിയാരം
ചക്ക കഴുത്തിൽ വീണ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതൻ രോഗ മുക്തനായി. അപകടത്തിൽ പരിക്കേറ്റ കാസർകോട്‌ സ്വദേശിക്ക് ശസ്ത്രക്രിയ യ്ക്ക് മുമ്പ് സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന്‌ 19ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ച രോഗിയുടെ കഴുത്തിലെ കശേരുക്കൾ തകർന്നതായും സുഷുമ്‌ന നാഡിക്ക് ഗുരുതര പരിക്കേറ്റതായും പരിശോധനയിൽ വ്യക്തമായി. ശസ്ത്രക്രിയയ്ക്ക് മുമ്പായി സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗിയാണെന്നറിയാതെ ഇയാളെ പരിചരിച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിലാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചികിത്സയിലായിരുന്ന കോവിഡ് രോഗിയുടെ തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവായിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top