കാസർകോട്
ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.
നീലേശ്വരം ബ്ലോക്ക് (145 പദ്ധതി). കാഞ്ഞങ്ങാട് ബ്ലോക്ക് (92), കാറഡുക്ക (93), പരപ്പ (101), മഞ്ചേശ്വരം (95), കാഞ്ഞങ്ങാട് നഗരസഭ ( 172), കാസർകോട് നഗരസഭ (217), പനത്തടി (140), ബെള്ളൂർ (173), കള്ളാർ (173), അജാനൂർ (162), ചെമ്മനാട് (204), മൊഗ്രാൽ പൂത്തൂർ (162), വലിയപറമ്പ (171), ബളാൽ (176), ബേഡഡുക്ക (143), ദേലമ്പാടി (151) പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ നിനോജ് മേപ്പടിയത്ത്, സർക്കാർ നോമിനി സി രാമചന്ദ്രൻ, ആസൂത്രണ സമിതി അംഗങ്ങളായ വി വി രമേശൻ, കെ പി വത്സലൻ, സി ജെ സജിത്ത്, കെ ശകുന്തള, ജാസ്മിൻ കബീർ, റീത്ത, ഗീതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ ലക്ഷ്യം കൈവരിച്ച അജാനൂർ, ചെറുവത്തൂർ പഞ്ചായത്തുകൾക്കും കാസർകോട് നഗരസഭക്കും പി ബേബി ഉപഹാരം നൽകി.
പദ്ധതി ചെലവിൽ
ജില്ല ഒമ്പതാമത്
പദ്ധതി ചെലവിൽ ജില്ല ഒമ്പതാം സ്ഥാനത്താണ്. നീലേശ്വരം ബ്ലോക്കും നീലേശ്വരം നഗരസഭയും കയ്യൂർ ചീമേനി പഞ്ചായത്തുമാണ് ജില്ലയിൽ ഒന്നാമത്.
64.55 ശതമാനമാണ് ജില്ലയുടെ ശരാശരി പദ്ധതി ചെലവ്. സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ചെലവ് 87.44 ശതമാനമാണ്. രണ്ടാം സ്ഥാനം കാസർകോടും മൂന്നാമത് പരപ്പയുമാണ്. നഗരസഭകളിൽ നീലേശ്വരം നഗരസഭയാണ് മുന്നിൽ. സംസ്ഥാന തലത്തിൽ നീലേശ്വരം നഗരസഭക്ക് 38ാം സ്ഥാനമുണ്ട്. കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രാമ പഞ്ചായത്തുകളിൽ കയ്യൂർ ചീമേനിയാണ് ഒന്നാം സ്ഥാനത്ത്. 82.71 ശതമാനം പദ്ധതി ചെലവഴിച്ച് സംസ്ഥാന തലത്തിൽ 68ാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് ബേഡഡുക്കയാണ്. 81.57 ശതമാണ് പദ്ധതി ചെലവ്. സംസ്ഥാനതലത്തിൽ 88ാം സ്ഥാനം. ബെള്ളൂർ കുറ്റിക്കോൽ പഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..