25 January Tuesday

ഉദുമ ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

 പനയാൽ

കർഷക കമ്യൂണിസ്‌റ്റ്‌ പോരാട്ടങ്ങളിൽ ചുവന്ന പനയാലിൽ സിപിഐ  എം  ഉദുമ ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം.  പനയാൽ ജെ പി രാമചന്ദ്ര നഗറിൽ (മഹാലിംഗേശ്വര ക്ഷേത്ര ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മുതിർന്ന അംഗം എ  നാരായണൻ നായർ പതാക ഉയർത്തി. എം ഗൗരി രക്തസാക്ഷി പ്രമേയവും കുന്നൂച്ചി കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി നാരായണൻ, പി കെ അബ്ദുള്ള, പി ലക്ഷ്മി, സി മണികണ്ഠൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. കെ മണികണ്ഠൻ, മധു മുതിയക്കാൽ, പി മണിമോഹൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എം കുമാരൻ എന്നിവരടങ്ങുന്നതാണ്‌ സ്‌റ്റിയറിങ് കമ്മിറ്റി. വി വി സുകുമാരൻ (രജിസ്ട്രേഷൻ), കെ സന്തോഷ്‌ കുമാർ (പ്രമേയം), വി ആർ ഗംഗാധരൻ  (മിനുട്സ്), കെ വി ഭാസ്‌കരൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനറായി മറ്റ്‌ കമ്മിറ്റികളും പ്രവർത്തിക്കുന്നു.  2337  പാർടി അംഗങ്ങളെ പ്രതിനിധികരിച്ച്‌ 11 ലോക്കലുകളിൽ നിന്ന്‌ 128 പ്രതിനിധികളും 19 ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 147 പേർ പങ്കെടുക്കുന്നു. 31 വനിതാ പ്രതിനിധികളുണ്ട്‌. 
ഏരിയാ സെക്രട്ടറി മധുമുതിയക്കാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ, കെ വി കുഞ്ഞിരാമൻ, കെ ആർ ജയാനന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, പി അപ്പുക്കുട്ടൻ, വി വി രമേശൻ എന്നിവർ  പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ എം കുമാരൻ സ്വാഗതം പറഞ്ഞു. ശനി ചർച്ചക്കുള്ള മറുപടി,  ഏരിയ കമ്മിറ്റിയംഗങ്ങളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്‌, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം എന്നിവ നടക്കും. വൈകിട്ട്‌ സമ്മേളനം സമാപിക്കും.
പ്രതിനിധി സമ്മേളന ഉദ്‌ഘാടനത്തിന്റെ മുന്നോടിയായ പനയാൽ ഇ എം എസ്‌  സാംസ്‌കാരിക സമിതി കലാകാരന്മർ സ്വാഗത ഗാനവും സംഗീത ശിൽപവും അവതരിപ്പിച്ചു. സി രാമചന്ദ്രൻ രചനയും രാഗേഷ്‌ പറയംമ്പള്ളം സംഗീത സംവിധാനവും നിർവഹിച്ചു. കലാക്ഷേത്ര അധ്യാപിക  സവിത സതീഷാണ്‌ നൃത്തം സംവിധാനം ചെയ്‌തത്‌. കലാകാരന്മാർക്ക്‌ ഉപഹാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top