23 October Friday

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ 29ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
കാസർകോട്‌ 
 എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന വികസന‐ക്ഷേമ പ്രവർത്തനങ്ങളെ തമസ്-കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമ സമരങ്ങൾക്കെതിരെ 29 ന് എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്- മാന്തോപ്പു മൈതാനിയിൽ ബഹുജന  കുട്ടായ്-മ സംഘടിപ്പിക്കും. രാവിലെ 10.30 ന് സിപിഐ  സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി പി മുരളി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ ‌നേതാക്കൾ സംസാരിക്കും. കേന്ദ്ര ഏജൻസി ചോദ്യം ചെയ്-തതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്-  അക്രമ സമരം സംഘടിപ്പിക്കുന്ന യുഡിഎഫും ബിജെപിയും കുറ്റാന്വേഷണ ഏജൻസികൾ കോൺഗ്രസ്സിന്റെയും ബിജെപിയുടെയുംപ്രമുഖ നേതാക്കളെ ചോദ്യം ചെയ്-തകാര്യം വിസ്‌മരിക്കുന്നു. അത്തരം സന്ദർഭ-ങ്ങ-ളിൽ അവ-രാരും  പദവികളിൽ  നിന്ന് രാജിവെച്ചിരുന്നില്ലെന്ന യാഥാർഥ്യം മറച്ചു  ഇരട്ടത്താപ്പ്- നയമാണ് സ്വീകരിക്കുന്നത്-. കോവിഡ്- പ്രതിരോധ  പ്രോട്ടോക്കോൾ കാറ്റിൽ പറത്തുന്ന സമരങ്ങളിൽ  സമ-നില തെറ്റിയ അക്രമങ്ങളാണ്  നടത്തുന്നത്‌-. കാഞ്ഞങ്ങാട്- മന്ത്രി ഇ ചന്ദ്രശേഖരന്റെ നിയോജക മണ്ഡലം ഓഫീസ്- സമരത്തിന്റെ മറവിൽ അക്രമിക്കപ്പെട്ട സംഭവം ഇതിനുദാഹരണമാണ്. എൽഡിഎഫ്- സർക്കാ-റിന്റെ വിക-സന നേട്ട-ങ്ങ-ളിൽ പരി-ഭ്രാ-ന്തരായി നടത്തുന്ന അക്രമ സമരങ്ങൾ തുറന്ന് കാട്ടുന്നതിനായി സംഘടിപ്പിക്കുന്ന  ബഹുജന  കൂട്ടായ്-മ. സമരം വിജയിപ്പിക്കണമെന്ന്‌‌  എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ  അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top