23 October Friday

കോവിഡ് പ്രതിരോധ വാക്സിൻ ഡോസ്‌ സ്വീകരിച്ച്‌ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
വെള്ളരിക്കുണ്ട്      
ബഹ്‌റൈൻ സർക്കാരിന്റെ കോവിഡ്‌ വാക്സിൻ സ്വീകരിച്ച്‌ മലയാളി യുവാവ്. വെസ്റ്റ് എളേരി വരക്കാട്ടെ റെജി ബഹ്‌റൈൻ ഇന്റർ നാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ ഹാളിൽ വച്ചാണ് വെള്ളിയാഴ്ച രണ്ടാമത്തെ  ട്രയൽ വാക്സിൻ കുത്തിവെയ്‌പ്‌  സ്വീകരിച്ചത്. മൂന്നാഴ്ച മുമ്പ് ആദ്യ ഡോസ് സ്വീകരിച്ചാണ്  കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായത്.ബഹറിൻ രാജാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ ഇതിനോടകം ട്രയൽ ഡോസ്‌ സ്വീകരിച്ചിട്ടുണ്ട്‌. പരീക്ഷണ ഡോസ്‌ സ്വീകരിച്ചാൽ ഒന്നര മാസത്തിനു ശേഷമേ രാജ്യം വിട്ടു പോകാൻ അനുമതിയുള്ളു. 
മഹാമാരിക്കെതിരായ പരീക്ഷണ വാക്സിൻ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടു വന്ന റെജിക്ക്‌ പ്രവാസി മലയാളികളും കുടുംബവും സുഹൃത്തുക്കളും പൂർണ പിന്തുണയാണ് നൽകിയത്. വരക്കാട്ടെ മേച്ചേരി കുഞ്ഞിക്കണ്ണന്റെയും പത്മാവതിയുടെയും മകനാണ്.  20 വർഷമായി ബഹറൈനിലെ അഷറഫ്സ് പ്രൊഫഷനിലെ സോണി പ്രമോട്ടറായി ജോലി ചെയ്യുന്നു. ഭാര്യ സരിഗ കാഞ്ഞിരടുക്കം ഉർസുലിൻ പബ്ലിക് സ്കൂളിലെ സംഗീത അധ്യാപികയാണ്. രവീണ നവമി എന്നിവർ മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top