09 May Sunday

തിരുമുമ്പ് ഭവനം പഠനകേന്ദ്രമാവുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പിലിക്കോട്
കാർഷിക ഗവേഷണ കേന്ദ്രത്തിലെ തിരുമുമ്പ് ഭവനം പഠന കേന്ദ്രമാവുന്നു. കാർഷിക സംസ്കാരം വിവരിക്കുന്ന സെൻറർ ഫോർ ഫാർമിംഗ് കൾച്ചറൽ കേന്ദ്രത്തിന് ജില്ലാ വികസന പാക്കേജിൽ 1.97 കോടി രൂപ അനുവദിച്ചു. തിരുമുമ്പ് ഭവനം 1980 കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് വിട്ടു നൽകിയിരുന്നു. 
കാർഷികോപകരണങ്ങളുടെ മ്യൂസിയം, ഹരിത വനം, കുട്ടികളുടെ പാർക്ക്, ധാന്യ പാർക്ക്, നെല്ല് സംസ്കരണം, നെൽവിത്ത് മേള, പവലിയൻ, ഓപ്പൺ ഓഡിറ്റോറിയം, വിനോദ സഞ്ചാരികൾക്ക് ഏറുമാടം, മഴ മറ, നടപ്പാത എന്നിവ ഒരുക്കും.  മുൻ എം പി പി കരുണാകരൻ, എം രാജഗോപാലൻ എം എൽ എ എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ആദ്യ ഘട്ട നിർമ്മാണം ഈ വർഷം യാഥാർഥ്യമാക്കുമെന്ന് ജില്ലാ കലക്ടർ ഡി സജിത്ത് ബാബു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top