12 August Wednesday

കൃഷിക്ക് നിലമൊരുക്കുന്ന സിപിഐ എം പ്രവർത്തകരെ അറസ്റ്റുചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
നീലേശ്വരം
കൃഷിക്ക് നിലമൊരുക്കുകയായിരുന്ന സിപിഐ എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.സിപിഐ എം മീർകാനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മീർകാനം തട്ടിൽ കൃഷി ചെയ്യുന്നതിന് നിലമൊരുക്കുമ്പോഴാണ്‌  ലോക്കൽ സെക്രട്ടറി കയനിമോഹനനെയടക്കം ഇരുപതോളം പാർട്ടി പ്രവർത്തകരെ നീലേശ്വരം പൊലീസെത്തി അറസ്റ്റ് ചെയ്തത്. 
ലോക്കൽ സെക്രട്ടറി കയനിമോഹനൻ, ഏരിയ കമ്മറ്റിയംഗം ടി പി ശാന്ത, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി വി രാജൻ, വരയിൽ രാജൻ, ഒ എം ബാലകൃഷ്ണൻ, പി വിനോദ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എം വി രതീഷ്, എ രാഘവൻ, കെ കൃഷ്ണൻ, മോളി, വത്സല തുടങ്ങിയ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. 
വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം.ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി  ലക്ഷ്‌മണൻ എന്നയാളുടെ സ്ഥലം മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്ത്  കൃഷി ചെയ്യാനാണ് നിലമൊരുക്കിയത്.റോഡ് തടസപ്പെടുത്തി എന്നാരോപിച്ചു പരിസരത്തെ പന്നിഫാം ഉടമ ചോയ്യംകോടുള്ള ബിജുവാണ്‌ പരാതി നൽകിയത്‌.  
പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്ന  പന്നിഫാം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതിയുടെ നേതൃത്വത്തിൽ  പ്രക്ഷോഭം നടത്തി വരികയാണ്. ഇതിലുള്ള പ്രതികാരമായാണ്‌  ബിജുപരാതി നൽകി അറസ്‌റ്റ്‌ ചെയ്യിപ്പിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top