12 August Wednesday

സംവിധായകനെ തേടി കലാപ്രവർത്തകരെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കൊടക്കാട്
ആദ്യസംവിധായകനെ തേടി കലാപ്രവർത്തകരെത്തി. പൊള്ളപൊയിൽ കൈരളി ആർട്സ് ക്ലബ്ബ്‌ 32 വർഷം മുമ്പ് അരങ്ങിലെത്തിച്ച ശോകപ്പക്ഷി "എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകരാണ് സംവിധായകൻ എം വി കുഞ്ഞിരാമനെ  കാണാനെത്തിയത്. 
പുതുമുഖങ്ങൾ മാത്രം അവതരിപ്പിച്ച നാടകം ജനങ്ങൾ നെഞ്ചിലേറ്റിയതായിരുന്നു. തുടർന്ന് നിരവധി നാടകങ്ങളിലൂടെ ശ്രദ്ധേയരായ സി സതീശൻ, രാമചന്ദ്രൻ മനിയേരി, ടി വി രാജൻ, എം കുഞ്ഞികൃഷ്ണൻ, കെ രമേശൻ, പി എം രാധാകൃഷ്ണൻ, കെ രാജൻ, എം വി ചന്ദ്രൻ എന്നിവരാണ്  ഒത്തുകൂടിയത്‌. 
രോഗം ബാധിച്ച് ഓർമ്മ ഇല്ലാതായികൊണ്ടിരിക്കുന്ന സംവിധായകനോടൊപ്പം ഇൻസ്പെക്ടർ വില്യംസ്, കുറുപ്പുമാഷ്, രാമുണ്ണി, തിലകൻ, ഇഴിമാത്തു തുടങ്ങിയ നാടകകഥാപാത്രങ്ങളുടെ ഓർമ്മകൾ പുതുക്കി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top