07 August Friday

സംയുക്ത ട്രേഡ്‌യൂണിയൻ പ്രക്ഷോഭം വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കാസർകോട്‌
കേന്ദ്ര സർകകാരിന്റെ ജനവിരുദ്ധ–- തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലൈ 3 ന് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ തൊഴിലാളികളോടും സിഐടിയു ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ചു പ്ലകാർഡും കൊടികളുമേന്തി സാമൂഹിക അകലം പാലിച്ച് ധർണ്ണ നടക്കും.ഓരോ പഞ്ചായത്തിലും 5 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും.അമേരിക്കയിൽ കറുത്ത വംശജർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ എംബസിയിലേക്ക് എല്ലാ യൂണിയനും ഇ-മെയിൽ അയക്കും.  
അസാമിൽ " ലാൽസലാം സഖാവെ " എന്ന പദം ഉപയോഗിച്ചതിനും 'ലെനിന്റെ ഫോട്ടോ പ്രദർശിപ്പിച്ചതിന്റെ പേരിലും യുവാക്കളെ യുഎപിഎ നിയമം ഉപയോഗിച്ചു  കസ്റ്റഡിയിലെടുത്ത നടപടിയിലും യോഗം പ്രതിഷേധിച്ചു. ഓൺലൈനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ ഡോ.വി പി പി മുസ്തഫ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ടി കെ രാജൻ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top