11 August Tuesday

ഉദുമയിൽ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ഉദുമ 
ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളടക്കമുള്ളവർക്ക്‌  അടിസ്ഥാന സൗകര്യമെങ്കിലും നൽകണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക്‌ കമ്മിറ്റി  ഉദുമ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. 
ജില്ലാ സെക്രട്ടറി  സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു.പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക്‌ പഞ്ചായത്ത്‌ ഏർപ്പെടുത്തിയ  ക്വാറന്റൈനിൽ കിടക്കാൻ  പായയും  ബക്കറ്റും  ഒരു കുപ്പി വെള്ളവുമാത്രമാണ്‌ നൽകുന്നത്‌.
ഭക്ഷണം പോലും കൃത്യമായി നൽകുന്നില്ല. നിരവധി ഹോട്ടലുകളും ലോഡ്‌ജുകളുമുള്ള  ഉദുമയിലും പാലക്കുന്നിലുമുണ്ടായിട്ടും  പെയ്ഡ്   ക്വാറന്റൈൻ  സംവിധാനവും   ഒരുക്കിയിട്ടില്ല. 
ബ്ലോക്ക് പ്രസിഡന്റ്‌ ബി വൈശാഖ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ എ വി ശിവപ്രസാദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ് കുമാർ, കെ രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി മണികണ്ഠൻ സ്വാഗതം പറഞ്ഞു. പാലക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് മാർച്ച് ആരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top