12 August Wednesday

രാരപ്പനടുക്കം കോളനിയിലെ കുട്ടികൾക്ക്‌ ഇനി പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പാക്കം
ചെറക്കാപ്പാറ മൊട്ട രാരപ്പനടുക്കം കോളനിയിൽ വൈദ്യുതിയും കുട്ടികൾക്ക്‌ പഠന സൗകര്യവും. സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ മണികണ്ഠൻ ഇടപെട്ടാണ്‌   15 ഓളം വിദ്യാർഥികൾക്ക്‌ പഠന സൗകര്യം ഒരുക്കിയത്‌. വീടിനടുത്തുള്ള അങ്കണവാടിയിലാണ്‌ സൗകര്യം.  ഇനിയും മുന്നോട്ട്‌ നവമാധ്യമ കൂട്ടായ്മയും  ചെർക്കപ്പാറ ജിഎൽപി സ്‌കൂൾ പൂർവ വിദ്യാർഥി കൂട്ടായ്‌മയും ചേർന്ന്‌ ടിവിയും അനുബന്ധ സാധനങ്ങളും നൽകി.  പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്ക്‌ കെഎസ്‌ഇബി അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന്‌  നടപടിയും സ്വീകരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top