28 January Friday

മണിത്താറാവിനെ വളർത്തിയാൽ രണ്ടുണ്ട്‌ കാര്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

രവി കൊളവയൽ മണിത്താറാവുകൾക്ക്‌ തീറ്റ നൽകുന്നു

കാഞ്ഞങ്ങാട്‌

ജില്ലയുടെ തീരദേശമേഖകളിൽ മണിത്താറാവുവളർത്തലിന്‌   പ്രീയമേറുന്നു.   അലങ്കാരത്തിനും മുട്ടക്കും ഇറച്ചിക്കും ഒരുപോലെ ഉപകരിക്കുമെന്നതാണിതിന്റെ സവിശേഷത.സന്തുലിത പോഷകം അടങ്ങിയതാണ്‌ മണിത്താറാവിന്റെ മുട്ടയും ഇറച്ചിയും. രണ്ടോ മൂന്നോ വർഷം തുടർച്ചയായി  മുട്ടതരും. 35ദിവസത്തിനകം മുട്ടവിരിയിക്കാനുമാവും.കൊയ്ത്തുകഴിഞ്ഞ നെല്പാടങ്ങളിലും കുളങ്ങളിലും കനാലുകളിലും വലിയ തീറ്റച്ചെലവില്ലാതെ  യഥേഷ്ടം വളർത്താനാകും.  
ദ്രുതഗതിയിൽ വളരുന്നതിനൊപ്പം   രോഗപ്രതിരോധശേഷിയും കൂടുതലാണ്‌.  കൊക്കിനും കാലിനും ഓറഞ്ച് നിറവും തൂവലുകൾ  കറുപ്പും വെള്ളയും കലർന്നനിറമാണ്.54 ദിവസംകൊണ്ട് പെൺതാറാവ്‌ മൂന്ന്‌കിലോഗ്രാം വരെയുംആൺതാറാവ്‌ ആറുകിലോവരെയും   തൂക്കം വയ്‌ക്കും. മുട്ടക്ക്‌ 30 രൂപയും ഒരു ജോഡികുഞ്ഞുങ്ങൾക്ക്‌ 300 രൂപയും  പ്രായമായ താറാവിന്‌ കിലോ 600–-700  രൂപയുമാണ്‌മാർക്കറ്റ്‌ വില. ലാഭകരമായ കൃഷിയാണിതെന്ന് മണിത്താറാവ്‌ വളർത്തലിൽ ആദ്യം രംഗത്ത്‌ വന്ന മുൻപ്രവാസി രവികൊളവയൽ  പറഞ്ഞു  രവിയുടെ നമ്പർ 9656127851 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top