25 October Monday

ഐക്യദാർഢ്യവുമായി 
അധ്യാപകരും ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

അധ്യാപകരുടെയും ജീവനക്കാരുടെയും ആക്ഷൻ കൗൺസിൽ ചെറുവത്തൂരിൽ നടത്തിയ കർഷകസമര 
ഐക്യദാർഢ്യ സദസ്‌ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ മേഖലാതലത്തിൽ ഐക്യദാർഢ്യ സദസ്‌ സംഘടിപ്പിച്ചു. 
 ചെറുവത്തൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ ഉദ്ഘാടനം ചെയ്തു.  സി സന്തോഷ് കുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ വി രമേശൻ സ്വാഗതവും എം ഇ ചന്ദ്രാംഗദൻ നന്ദിയും പറഞ്ഞു. 
 ബോവിക്കാനത്ത് കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ രാഘവൻ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ കരിച്ചേരി, ലസിത, എ വി റീന, ബി വിജേഷ്, ഇ മനോജ് കുമാർ എന്നിവർ സംസാരിച്ചു.  
ഉപ്പളയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ശ്യാം ബട്ട്, എം എസ് ജോസ്, ഹുസൈൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സതീശൻ ഉദ്ഘാടനം ചെയ്തു. കെ അനിൽകുമാർ, ഫെസ്‌റ്റോ ജില്ലാ പ്രസിഡന്റ്‌ കെ ഹരിദാസ്, കെ പ്രീത, കെ വി രാജേഷ് എന്നിവർ സംസാരിച്ചു.
കാസർകോട്‌ പുതിയ ബസ് സ്റ്റാൻഡിൽ സമരസമിതി നേതാവ് വി ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ഭാനുപ്രകാശ്, വി ചന്ദ്രൻ, വി ശോഭ, ടി പ്രകാശൻ, പ്രസാദ് കരുവളം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top