25 October Monday

ത്രിപുരക്കായി ജനകീയ ഫണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ 
ത്രിപുര ഫണ്ട്‌ സ്വരൂപിക്കുന്നു

 കാസർകോട്‌

ബിജെപിയുടെ ഫാസിസ്റ്റ് അക്രമണം തുടരുന്ന ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ സഹായിക്കാൻ പ്രവർത്തകർ ജനങ്ങളിലേക്ക്‌. സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങി.
നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരനും പട്ടേനയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രനും നേതൃത്വം നൽകി. കാഞ്ഞങ്ങാട് ടൗണിൽ  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗം പി അപ്പുക്കുട്ടൻ, ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ എന്നിവരും കൊവ്വൽ സ്‌റ്റോറിൽ ജില്ലാകമ്മിറ്റിയംഗം വി വി രമേശനും നേതൃത്വം നൽകി.
സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിലും ടി കെ രാജൻ പഴയ ബസ്‌സ്‌റ്റാൻഡിലും എം സുമതി വിദ്യാനഗറിലും കെ എ മുഹമ്മദ്‌ ഹനീഫ ചെർക്കളയിലും നേതൃത്വം നൽകി. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ ഉപ്പളയിലും കെ ആർ ജയാനന്ദ ഹൊസങ്കടിയിലും നേതൃത്വം നൽകി. കുമ്പളയിൽ പി രഘുദേവനും പെർളയിൽ എം ശങ്കർ റൈയും ബംബ്രാണയിൽ സി എ സുബൈറും പാലക്കുന്ന്‌ മുദിയക്കാലിൽ മധു മുദിയക്കാലും നേതൃത്വം നൽകി.  എം വി കൃഷ്‌ണൻ കോടോത്തും ഒക്ലാവ്‌ കൃഷ്‌ണൻ കള്ളാറിലും നേതൃത്വം നൽകി. 
കാറഡുക്ക ഏരിയയിൽ കർമംത്തോടിയിൽ സിജി മാത്യുവും ബോവിക്കാനത്ത്‌ എം മാധവനും നേതൃത്വം നൽകി.
തൃക്കപ്പൂർ ടൗണിൽ ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമൻ കാലിക്കടവിൽ ജില്ലാകമ്മിറ്റിയംഗം ടി വി ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.
ബേഡകം ഏരിയയിൽ പെർളടുക്കത്ത്  ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതിയും കുറ്റിക്കോലിൽ  ഏരിയാസെക്രട്ടറി സി ബാലനും നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top