20 October Wednesday

പൊലീസ്‌ സ്‌റ്റേഷനുകൾക്ക്‌ പുതുമോടി; അഞ്ചിടത്ത്‌ വിശ്രമ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
കാസർകോട്‌
പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവർക്ക്  വിശ്രമിക്കാൻ കേന്ദ്രമായി. കാസർകോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗർ പൊലീസ്‌ സ്‌റ്റേഷനുകളിലും കാസർകോട് ഡിവൈഎസ്‌പി ഓഫീസിലുമാണ്‌ സന്ദർശക മുറി തുറന്നത്. കാസർകോട്, ചീമേനി സ്‌റ്റേഷനുകൾ നവീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. 
കാസർകോട് ശിലാഫലകവുംസന്ദർശക മുറിയും എൻ എ  നെല്ലിക്കുന്ന് എംഎൽഎ തുറന്നു. ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്, കാസർകോട് നഗരസഭാ ചെയർമാൻ വി എം മുനീർ, മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സമീറ, വീണ അരുൺ ഷെട്ടി, ജമീല, പൊലീസ്‌ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പി മഹേഷ്, പൊലീസ്‌  അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ വി  പ്രദീപൻ എന്നിവർ സംസാരിച്ചു. കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ സ്വാഗതവും ഇൻസ്‌പെക്ടർ പി അജിത് കുമാർ നന്ദിയും പറഞ്ഞു.
 ബദിയഡുക്ക  സ്‌റ്റേഷനിലെ സന്ദർശക മുറി  പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത ഉദ്ഘാടനം ചെയ്‌തു. ബദിയഡുക്ക എസ്‌ഐ കെ പി വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, കെ റഷീദ, അവിനാശ് എന്നിവർ സംസാരിച്ചു. ഇൻസ്‌പെക്ടർ അശ്വിത് കരൺമയിൽ സ്വാഗതവും ജോതി ലക്ഷ്മി നന്ദിയും പറഞ്ഞു.
 
പൊലീസ്‌ സ്‌റ്റേഷനുകളിൽ ശിശുസൗഹൃദ ഇടങ്ങൾ 
കാസർകോട്‌
കുമ്പള, വിദ്യാനഗർ, അമ്പലത്തറ, ബേഡകം, ബേക്കൽ പൊലീസ്‌ സ്‌റ്റേഷനുകളിൽ ശിശുസൗഹൃദ ഇടങ്ങൾ തുറന്നു.  മാതാപിതാക്കൾക്കൊപ്പം സ്‌റ്റേഷനിലെത്തുന്ന കുട്ടികൾക്ക്  സമയം ചെലവഴിക്കാനും ടിവി കാണാനും പുസ്തകങ്ങൾ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ ശിശുസൗഹൃദ ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.  
ബേഡകം പൊലീസ്‌ സ്‌റ്റേഷനിൽ പഞ്ചായത്ത് പ്രസിഡന്റ് എം  ധന്യ ഉദ്ഘാടനം ചെയ്‌തു. ഇൻസ്‌പെക്ടർ ടി ദാമോദരൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് അംഗം എസ് എൻ സരിത,  ബേഡകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി, പഞ്ചായത്ത് അംഗം പി ശ്രുതി, രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. എസ്‌ഐ  സുമേഷ് രാജ് സ്വാഗതവും കെ ജി രമേശൻ നന്ദിയും പറഞ്ഞു.  സ്ത്രീകൾക്ക്‌ മുലയൂട്ടാനുളള  സൗകര്യവും, ശൗചാലയവുമുണ്ട്‌.
അമ്പലത്തറയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്‌തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ  അധ്യക്ഷനായി. പഞ്ചായത്തംഗം സി കെ സബിത, രഞ്ജിത്ത് രവീന്ദ്രൻ, കെ വി മധുസൂദനൻ, ടി ദിനേശ് എന്നിവർ സംസാരിച്ചു.  
  കുമ്പളയിൽ എ കെ എം അഷ്‌റഫ് എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, പഞ്ചായത്തംഗം  പ്രേമാവതി എന്നിവർ സംസാരിച്ചു. പി പ്രമോദ് സ്വാഗതവും എസ്‌ഐ പി കെ അനീഷ് നന്ദിയും പറഞ്ഞു. ബേക്കലിൽ ഡിവൈഎസ്‌പി  കെ സുനിൽ കുമാർ  ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തംഗം ഹാരിഫ് അങ്കകളരി, ഇൻസ്‌പെക്ടർ യു പി വിപിൻ, എസ്‌ഐ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
   വിദ്യാനഗറിൽ എൻ എ  നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ശിശുസൗഹൃദ കേന്ദ്രം തുറന്നു. ഇൻസ്‌പെക്ടർ വി വി  മനോജ് സന്ദർശക മുറി തുറന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top