11 August Tuesday

1000 തൊഴിലിടങ്ങളിൽ തൊഴിലുറപ്പ‌് സമരം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കാഞ്ഞങ്ങാട‌് 

വിവിധ ആവശ്യങ്ങളുമായി എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ ആയിരം തൊഴിലിടങ്ങളിൽ സമരം സംഘടിപ്പിച്ചു.  തൊഴിൽദിനം ഇരുനൂറായി വർധിപ്പിക്കുക, കൂലി 600 രൂപയാക്കുക, അടിയന്തരാശ്വാസമായി 7500 രൂപ വീതം അനുവദിക്കുക, കാർഷിക ജോലിയും ക്ഷീര കർഷകരെയും പദ്ധതിയുടെ ഭാഗാമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് സമരം. കിനാനൂർ﹣-കരിന്തളം പഞ്ചായത്തിലെ കാറളത്ത്‌   ജില്ലാസെക്രട്ടറി എം രാജനും ജില്ലാ പ്രസിഡന്റ‌് എം ഗൗരി ഉദുമയിലും  ഉദ‌്ഘാടനം ചെയ‌്തു.
ചെറുവത്തൂർ എരിയയിൽ 150 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. കയ്യൂർ ചീമേനി പഞ്ചായത്ത് 13ാം വാർഡിൽ ഏരിയ സെക്രട്ടറി എം ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി കയനി കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമൻ, ജില്ല കമ്മിറ്റി അംഗങ്ങളായ പി എ രാജൻ, കെ വി ബിന്ദു, സിപിഐ എം ഏരിയ സെക്രട്ടറി കെ സുധാകരൻ, ജില്ല കമ്മിറ്റിയംഗം കെ പി വത്സലൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.
 നീലേശ്വരം ഏരിയയിൽ സിപിഐ എം  കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ നീലേശ്വരം പള്ളിക്കരയിൽ ഉദ്‌ഘാടനം ചെയ്‌തു.  കൂലോം റോഡിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌‌ പി ബേബി ബാലകൃഷ്ണൻ, വടക്കേപ്പുലിയന്നൂർ, മുക്കട എന്നിവിടങ്ങളിൽ ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ, ഏമ്പക്കാലിൽ ഏരിയ പ്രസിഡന്റ്‌ പി പി ലീല, പള്ളിക്കര, ചിറപ്പുറം എന്നിവിടങ്ങളിൽ ജില്ല ജോയിന്റ്‌ സെക്രട്ടറി കെ വി ദാമോദരൻ, കാര്യങ്കോട്‌  ജില്ലാകമ്മറ്റിയംഗം എം വി വാസന്തി, മോരംഗലം ജില്ല കമ്മറ്റിയംഗം ഒ കുഞ്ഞികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.  
കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 40 കേന്ദ്രങ്ങളിൽ  സമരം സംഘടിപ്പിച്ചു. ബേത്തൂർപ്പാറയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം സി മാധവൻ ഉദ്ഘാടനം ചെയ്തു.  
എളേരി ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നു. ബഢൂരിൽ കെ പി നാരായണനും, മൗക്കോട് പി പി രവീന്ദ്രനും, കമ്മാടത്ത് പ്രസീത രാജനും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top