07 April Tuesday

കാസർകോട്‌ വഴങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കോവിഡ്‌ നിയന്ത്രണത്തിന്റെ ഭാഗമായി പൊലീസ്‌ ഏർപ്പെടുത്തിയ ബാരിക്കേഡിനിടയിലൂടെ കടന്നുപോകുന്ന യാത്രക്കാർ. കാഞ്ഞങ്ങാട്‌ നിന്നുള്ള ദൃശ്യം.

കാസർകോട്‌
കോവിഡ്‌  19 വ്യാപനം തടയാനുള്ള സംസ്ഥാന സർക്കാരിന്റെ ലോക്ക്‌ ഡൗണിന്‌ വഴങ്ങി കാസർകോട്‌ ജില്ല. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട തിരക്കൊന്നും കാസർകോട്‌, കാഞ്ഞങ്ങാട്‌ നഗരങ്ങളിലും മറ്റും ബുധനാഴ്‌ച കണ്ടില്ല. പൊലീസ്‌ കർശന നടപടിയെടുത്തോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നഗരങ്ങളിലും അതിർത്തികളിലും ബാരിക്കേഡ്‌  സ്ഥാപിച്ച്‌ ഗതാഗതം തടഞ്ഞു. നിയന്ത്രണം മറികടക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ്‌ നടപടി കടുപ്പിച്ചു.അനാവശ്യമായി പുറത്തിറങ്ങുന്നവർ ജയിലിൽ ഇരിക്കേണ്ടിവരുമെന്ന്‌ വടക്കൻ മേഖല ഐജി  വിജയ്‌ സാഖറെ ഓർമിപ്പിച്ചു.    ലോക്ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിൽ ഒമ്പത് കേസുകൾ രജിസ്‌റ്റർ ചെയ്തു. നീലേശ്വരത്ത് മൂന്നും മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, മേൽപ്പറമ്പ്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് കേസെടുത്തത്. ആവശ്യസർവീസിനായി പാസുകളുമായി എത്തിയവരെ പൊലീസ്‌ കടത്തിവിട്ടു. സ്വകാര്യ ആശുപത്രി ജീവനക്കാർ അടക്കമുള്ള അവശ്യവിഭാഗങ്ങളെ പാസില്ലാതെയും യാത്ര ചെയ്യാൻ അനുവദിച്ചു. പകൽ 11 മുതൽ വൈകിട്ട്‌ 5 വരെ അവശ്യസാധനങ്ങൾക്കായുള്ള  കടകളും ബേക്കറികളും തുറന്നു. ആളുകൾ അകലം പാലിച്ച്‌ വരിയായി നിന്ന്‌ സാധനങ്ങൾ വാങ്ങി. കടകളിൽ ഹാൻഡ്‌ വാഷും വെള്ളവുംസാനിസൈറ്ററും ഒരുക്കിയിരുന്നു. റേഷൻ കടകളും സിവിൽ സപ്ലൈസ്‌ സ്ഥാപനങ്ങളും തുറന്നു. 
ലോക് ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ബുധനാഴ്‌ച  ആകെ 19 കേസുകൾ രജിസ്റ്റർചെയ്തു.   20 പേരെ അറസ്റ്റ് ചെയ്തു.16 വാഹനങ്ങൾ പിടികൂടി. കാസർകോട്‌ - 4, ചന്തേര - 3,  ബദിയടുക്ക - 1,  രാജപുരം - 2,  നീലേശ്വരം - 2, ബേക്കൽ - 1 , ചീമേനി 1    മേൽ പറമ്പ്‌ - 3    വിദ്യാനഗർ -2 .
പ്രധാന വാർത്തകൾ
 Top