29 January Saturday
കെ റെയിൽ കല്ലിടൽ ചെറുവത്തൂരിൽ തുടങ്ങി

ഒന്നരമാസത്തിനകം 
പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കാസർകോട്
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ അർധ അതിവേഗ റെയിൽവേ ലൈനിന്‌ ജില്ലയിൽ ഒന്നര കിലോമീറ്റർ കല്ലിട്ടു. ചെറുവത്തൂർ വില്ലേജിൽ  നിലവിലുള്ള റെയിൽപ്പാളത്തിന് കിഴക്കായാണ് കല്ലിട്ട്‌ തുടങ്ങിയത്.  രൂപരേഖയ്ക്കനുസരിച്ച് കൊടിയ വളവുകളിൽ 20 മീറ്റർ ഇടവിട്ടും അല്ലാത്തിടത്ത് നൂറ് മീറ്റർ ഇടവിട്ടുമാണ് ഇരുവശങ്ങളിലും കല്ല് സ്ഥാപിക്കുന്നത്. 
ഓരോ നൂറുമീറ്റർ പിന്നിടുമ്പോഴും നടുവിലും കല്ലിടുന്നുണ്ട്. ഇതിനകം 31 കല്ലുകൾ സ്ഥാപിച്ചു. ജില്ലയുടെ ചില ഭാഗങ്ങളിൽ റെയിൽവേപാളത്തിന് പടിഞ്ഞാറും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. അടുത്താഴ്‌ച ബാക്കിയുള്ള പ്രദേശത്തും കല്ലിടൽ തുടരും.ഒ ന്നര മാസത്തിനകം പൂർത്തിയാക്കും.
17 വില്ലേജുകളിൽനിന്നായി ജില്ലയിൽ 142 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. 1961 -ലെ കേരള സർവേ അതിരടയാളനിയമത്തിലെ ആറ്‌ (ഒന്ന്‌) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. പ്രവർത്തനം വേഗത്തിലാക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർമാരെ നിയമിച്ചിട്ടുണ്ട്. റവന്യൂ വകുപ്പാണ്‌ തുടർനടപടി സ്വീകരിക്കുക. 
ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ, ചെറുവത്തൂർ, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മാണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ എന്നിവിടങ്ങളിലാണ്‌ ഭൂമി ഏറ്റെടുക്കുന്നത്. കാസർകോട് താലൂക്കിൽ കളനാട്, തളങ്കര, കൂഡ്‌ലു വില്ലേജുകളിലൂടെയാണ് റെയിൽ വരിക. 
അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാൻഡിലെ നഗരസഭാ കെട്ടിടത്തിൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ -റെയിൽ)  ജില്ലാ ഓഫീസ്‌ ഉടൻ തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top