17 January Sunday

നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂൺ തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
കാഞ്ഞങ്ങാട്
തീരദേശ റോഡായ  പടന്നക്കാട് - ശവപ്പറമ്പ്  പാത കടന്നു പോകുന്ന ഒഴിഞ്ഞ വളപ്പിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂൺ  തകർത്ത് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി. റേഷൻ ഷോപ്പിൽ സാധനം വാങ്ങാൻ നിന്ന  പുരുഷനെയും മൂന്ന് സ്ത്രീകളെയും ഇടിച്ച് അടുത്ത വൈദ്യുതിത്തൂണിൽ  ഇടിച്ചാണ് നിന്നത്. ഒരു സ്‌കൂട്ടിയെയും ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ടുണ്ട്.   പരിക്കുകളോടെ നാല് പേരെയും ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരിക്ക്‌ ഗുരുതരമല്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൻ അപകടമാണ്  ഒഴിവായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top