21 October Thursday

നീലേശ്വരത്തെ 28,000 കുപ്പി ക്ലീൻ കേരളയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

നഗരസഭയിൽ നിന്നും ശേഖരിച്ച ഗ്ലാസ്‌ കുപ്പികൾ കൊണ്ടുപോകുന്ന വാഹനത്തിന് നഗരസഭാ ചെയർപേഴ്‌സൺ 
ടി വി ശാന്ത പച്ചക്കൊടി കാട്ടുന്നു

 നീലേശ്വരം

നഗരസഭാ വാർഡുകളിൽ നിന്ന് ശേഖരിച്ച 28,000 ഗ്ലാസ് കുപ്പി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗരസഭാ ചെയർ പേഴ്സൺ ടി വി ശാന്ത ഗ്ലാസ്ബോട്ടിൽ വാഹനത്തിന്‌ പച്ചക്കൊടി കാട്ടി.
ചിറപ്പുറം മാലിന്യ സംസ്കരണ പ്ലാന്റിലെ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ  ടി പി ലത, കൗൺസിലർമാരായ എം ഭരതൻ, ഷംസുദ്ദീൻ അരിഞ്ചിറ, വി വി ശ്രീജ, വി വി സതി, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി എന്നിവർ സംസാരിച്ചു.  
അജൈവ മാലിന്യം ശേഖരിച്ച്  ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിന് നീലേശ്വരം നഗരസഭയിലെ ഹരിത കർമസേനയ്ക്ക് കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ചിരുന്നു. ഖരമാലിന്യ സംസ്കരണത്തിന്‌ മികച്ച സംവിധാനം ഒരുക്കിയതിനുള്ള നവകേരളം പുരസ്കാരവും നഗരസഭക്കായിരുന്നു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top