12 August Wednesday

ഒച്ചിനെക്കൊണ്ട‌് പൊറുതിമുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020

ആഫ്രിക്കൻ ഒച്ച‌്

 കാഞ്ഞങ്ങാട്

 അജാനൂർ: ചിത്താരി പുഴയോരഗ്രാമങ്ങളിലുള്ളവർ ആഫ്രിക്കൻ ഒച്ച‌ിന്റെ ശല്യംകാരണം   സ്വൈരം കെട്ടു.   പാത്രങ്ങളിലും കുളിമുറിയിലും അടുക്കളയിലും എന്നുവേണ്ട മനുഷ്യൻ പെരുമാറുന്ന എല്ലായിടത്തും ഒച്ചുണ്ട‌്.  ഇതിന്റെ സ്രവവും കാഷ‌്ഠവും വിഷമയമാണെന്നു പറയുന്നു. ചെടികളും മറ്റും നശിപ്പിക്കുന്ന ഇവ ചുവരുകളിലും മറ്റും പറ്റിപ്പിടിച്ച‌്  മലിനമാക്കുന്നു.   ഉപ്പ‌്, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച‌് നശിപ്പിക്കാമെങ്കിലും എണ്ണത്തിൽ അധികമുള്ളതിനാലും പകൽ ‌ വലിയ തോതിൽ പുറത്തിറങ്ങാത്തതിനാലും പൂർണമായി നശിപ്പിക്കാൻ കഴിയുന്നില്ല. ജലാശയങ്ങൾക്കടുത്ത‌് ‌ പെറ്റു പെരുകുന്നതിനാൽ വിഷവസ‌്തുക്കൾ പ്രയോഗിച്ചു നശിപ്പിക്കുക പ്രയാസം.  എതാനും വർഷമായി ഇവിടങ്ങളിൽ ഒച്ച്‌ ശല്യമുണ്ട്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top