03 April Friday

മുതലെടുപ്പ്‌ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 25, 2020
കാഞ്ഞങ്ങാട്‌  
പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണനെതിരെയുള്ള കോൺഗ്രസ്‌  അക്രമശ്രമം  നേതൃത്വത്തിന്റെ അറിവോടെയെന്ന്‌ തെളിയുന്നു.  നാട്ടിൽ സമാധാനം ഉറപ്പ്‌വരുത്താൻ ഉത്തരവാദപ്പെട്ട ജനപ്രതിനിധിയടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ  സംഭവത്തിന്‌ ശേഷം നടത്തുന്ന പ്രസ്‌താവനകൾ അതിനുള്ള തെളിവാണ്‌. കല്യോട്‌ ബ്രാഞ്ച്‌ സമ്മേളനത്തിൽ പങ്കെടുക്കുമ്പോയാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച ആറോളം ബൈക്കിലെത്തിയ സംഘം യോഗം നടക്കുന്ന വീട്‌ കയ്യേറാൻ ശ്രമിച്ചത്‌.   ബാലകൃഷ്‌ണനെ പുറത്തിറക്കണമെന്നായിരുന്നു ക്രിമിനൽ പശ്‌ചാത്തലമുള്ള അവരുടെ ആവശ്യം.   യോഗത്തിലുണ്ടായിരുന്നുവരുടെയും പൊലീസിന്റെയും സമയോചിതമായ നിലപാട്‌ കാരണമാണ്‌  ബാലകൃഷ്‌ണൻ അക്രമികളിൽനിന്ന്‌ തലനാരിഴക്ക്‌ രക്ഷപ്പെട്ടത്‌.  
സംഭവത്തിന്‌ ശേഷം ചില മാധ്യമങ്ങളിലൂടെ നേതാക്കൾ നടത്തുന്ന പ്രസ്‌താവനകൾ ബാലകൃഷ്‌ണനെ അപായപെടുത്താൻ കഴിയാത്തതിന്റെ ഇഛഭംഗം പ്രകടമാക്കുന്നതാണ്‌. ലോക്കൽ സെക്രട്ടറി അരുതാത്തത്‌ പ്രസംഗിച്ചു വെന്ന്‌ വരുത്തി അണികൾക്ക്‌ അക്രമത്തിന്‌ പ്രേരണ നൽകുകയാണ്‌ വീണ്ടും നേതാക്കൾ.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ മുതലെടുപ്പാണ്‌  ലക്ഷ്യമെങ്കിലും  അതുവഴി ഒരു പ്രദേശത്തെ സംഘർഷത്തിലേക്ക്‌ നയിക്കാനാണ്‌  നേതാക്കൾ ശ്രമിക്കുന്നത്‌.  നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ  പെരിയ പ്രദേശത്ത്‌  കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top