28 February Sunday

കർഷകസമരം ഒത്തുതീർപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

 കാഞ്ഞങ്ങാട് 

കേന്ദ്രത്തിന്റെ കർഷകദ്രോഹ നിയമം പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് വനിത സാഹിതി  ജില്ല കൺവൻഷൻ  ആവശ്യപ്പെട്ടു.  നഗരസഭ ചെയർമാൻ കെ വി സുജാത  ഉദ്ഘാടനം ചെയ്തു  പി സി പ്രസന്ന അധ്യക്ഷയായി.   ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്  ടി ജയശ്രീയെ ആദരിച്ചു. എം പി ശ്രീമണി പ്രവർത്തന റിപ്പോർട്ടും സീതാദേവി കരിയാട്ട് സംസ്ഥാന റിപ്പോർട്ടും അവതരിപ്പിച്ചു. സി എം വിനയചന്ദ്രൻ, ജയചന്ദ്രൻ കുട്ടമത്ത്, ശോഭ ദേവൻ, കസ്തൂരി, എൻ കെ ശ്രീലത, സബിത ചൂരിക്കാട്, കെ ഷീബ, സി രാജലക്ഷ്മി, പി പത്മിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി ശോഭന (പ്രസിഡന്റ്‌), എം പി ശ്രീമണി (സെക്രട്ടറി), ശോഭ ദേവൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top