27 February Thursday

തേങ്ങവില ഉയരുന്നു കർഷകർക്ക്‌ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

രാജപുരം

തേങ്ങ വില ഉയരുന്നു. നാളികേര കർഷകർ ഏറെ ആഹ്ലാദത്തിൽ. മണ്ഡരി രോഗവും കൂമ്പുചീയൽ രോഗവും   കർഷകരെ തളർത്തിയെങ്കിലും  തേങ്ങ വില ഉയരുന്നത് ഏറെ  പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്.  ഒരു കിലോ തേങ്ങയ്ക്ക് 34 രൂപ വരെയായി. ഒരു തേങ്ങയ്ക്ക് കച്ചവടക്കാർ 25 രൂപ മുതൽ 30 രൂപ വരെ വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് 28 രൂപ വരെ മാത്രമായിരുന്നു വില.   വെളിച്ചെണ്ണക്കും വില ഉയരുന്നുണ്ട്.  കർഷകർക്ക്  സർക്കാർ കൃഷിഭവൻ മുഖാന്തരം വിവിധ പദ്ധതികൾ നടപ്പാക്കി ആനുകൂല്യങ്ങൾ നൽകുന്നതിനാൽ പലരും വീണ്ടും തെങ്ങുകൃഷി വ്യാപിപ്പിക്കുന്നുണ്ട്‌. തേങ്ങയ്ക്ക് വില ഉയരാൻ സാധ്യതയുള്ളതായി മലയോരത്തെ പ്രധാന തേങ്ങാ വ്യാപാരി കള്ളാറിലെ ടോമി പറയുന്നു.
പ്രധാന വാർത്തകൾ
 Top