15 November Friday

ദേശീയ സ്‌കൂൾ ചെസ് ഗെയിംസിന് അലക്സ് സി ജോയി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

അലക്സ് സി ജോയി.

നീലേശ്വരം
ദേശീയ സ്‌കൂൾ ഗെയിംസ് ചെസ് മത്സരത്തിൽ ഇത്തവണയും അലക്സ് സി ജോയി പങ്കെടുക്കും. തുടർച്ചയായി  അഞ്ചാം തവണയാണ് ഹോസ്ദൂർഗ് ഗവ.ഹയർ സെക്കൻഡറിയിൽ  പ്ലസ്ടു വിദ്യാർഥിയായ ഈ മിടുക്കൻ  അർഹത നേടുന്നത്. .ദേശീയ സ്ക്കൂൾ ചെസ് ഗെയിംസിൽ സബ് ജൂനിയർ, ജൂനിയർ എന്നി വിഭാഗങ്ങളിൽ രണ്ടു തവണ മത്സരിച്ച  അലക്സ് സി ജോയി 2015 മുതൽ കേരള ടീമംഗമാണ്. 2017-18 ലെ സംസ്ഥാന സ്ക്കൂൾ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ്. 2016-17ൽ വെള്ളി മെഡലിനും അർഹനായി.1665 ഫിഡേ എലോ റേറ്റിംഗ് ഉള്ള താരമായ അലക്സ് ഒട്ടേറെ തവണ ജില്ല ചാമ്പ്യൻഷിപ്പുകളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ ചാമ്പ്യനായിട്ടുണ്ട്.നിരവധി ഫിഡേ റേറ്റഡ് ടൂർണ്ണമെൻറുകളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി.. ബളാംതോട് ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ സി സി ജോയിയുടെയും കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പി വി വിജിമോളുടെയും മകനാണ്‌..കാഞ്ഞങ്ങാട് മുത്തപ്പനാർകാവിനടുത്താണ് താമസം. കാഞ്ഞങ്ങാട് 'വിഷി' ചെസ് സ്‌കൂളിലെ രാജേഷാണ് പരിശീലകൻ. 

 

പ്രധാന വാർത്തകൾ
 Top