29 October Thursday

യുവാക്കൾ കൊയ്‌തത്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 വെള്ളരിക്കുണ്ട്    

യുവത കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ കരനെൽ കൃഷിയിലും നൂറുമേനി വിളവ്. മീർകാനം യൂണിറ്റിലെ യുവാക്കളാണ് കൃഷി ചെയ്‌തത്‌. നെല്ലിനോടൊപ്പം കപ്പയും ചേമ്പും  കൃഷിചെയ്ത് നാടിന് മാതൃകയായി. 
ഷട്ടിൽ കോർട്ടും പരിസരവുമാണ്  കരനെൽ കൃഷിക്കായി തെരഞ്ഞെടുത്തത്. കൊയ്ത്തുത്സവം കർഷകസംഘം വില്ലേജ് സെക്രട്ടറി വി വി രാജൻ ഉദ്‌ഘാടനം ചെയ്തു .കെ നവീൻ കുമാർ  അധ്യക്ഷനായി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പി സുജിത് കുമാർ, എം വി രതീഷ് എന്നിവർ സംസാരിച്ചു .കെ പി വൈഷ്‌ണവ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top