24 July Saturday

നൂറുദിന ശാസ്ത്ര പരീക്ഷണത്തിന്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
തൃക്കരിപ്പൂർ 
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുന്നതിനായി   സയൻഷ്യ ഹോംലാബ് സംഘടിപ്പിച്ച  നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ സമാപിച്ചു.  പരീക്ഷണ പരമ്പര സംസ്ഥാനത്തെ ബാലവേദി, വിദ്യാലയ, പരിഷത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്.
ഫ്രണ്ട്സ് ഓഫ് കെഎസ് എസ്പിയുടെ നേതൃത്വത്തിൽ വിദേശ നാടുകളിലും പ്രചരിച്ചു. സമാപന യോഗത്തിൽ ദിനേഷ്കുമാർ തെക്കുമ്പാടിനെ അനുമോദിച്ചു. പ്രൊഫ: എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ അധ്യക്ഷനായി.  ജനറൽ സെക്രട്ടറി കെ രാധൻ, ബാലവേദി സംസ്ഥാന കൺവീനർ രമേഷ്കുമാർ, ഡോ എൻ ഷാജി, പി മുഹമ്മദ് ഷാഫി, പി എസ് രാജശേഖരൻ, രൂപേഷ് ആർ മുച്കുന്ന്, എ സുരേന്ദ്രൻ, പ്രദീപ്കൊടക്കാട്, കെ ടി സുകുമാരൻ എന്നിവർ ഓൺ ലൈൻ യോഗത്തിൽ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top