03 July Friday

പടന്നക്കാട്‌ വരൂ, അമേരിക്കൻ മധുരക്കിഴങ്ങ്‌ രുചിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കാഞ്ഞങ്ങാട്
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുള്ള 40 സെന്റ്‌ സ്ഥലത്ത് നട്ടുവളർത്തിയ അമേരിക്കൻ മധുരക്കിഴങ്ങ്  പുതിയ പരീക്ഷണമാവുന്നു. 
റഷ്യയിലെ കാസ്പിയൻ കടലിൽ കപ്പലിൽ ജോലി ചെയ്യവേ  ബെന്നി കാസ്റ്റർഡ എന്ന സുഹൃത്താണ് അമേരിക്കൻ മധുരക്കിഴങ്ങ് പരിചയപ്പെടുത്തിയത്.  
ഉള്ളിൽ  ഓറഞ്ച് നിറമുള്ള കിഴങ്ങ്‌ നമ്മുടെ മധുരക്കിഴങ്ങുമായി ഏറെ വ്യത്യാസമുണ്ട്‌.  പച്ചയ്ക്ക് കഴിച്ചാൽ കാരറ്റിന്റെ രുചിയാണ്‌,  അബ്ദുള്ള നാട്ടിലേക്ക് വരുമ്പോൾ  കൊണ്ടുവന്ന കിഴങ്ങിന്‌ മുള വന്നതിനാൽ ഗ്രോ ബാഗിൽ നട്ടു. മൂന്ന് വർഷം കൊണ്ട്  അമേരിക്കൻ സ്വീറ്റ് പൊട്ടറ്റോ ഒഴിഞ്ഞവളപ്പിൽ വ്യാപകമായി. ഒരു കിഴങ്ങ് ഏകദേശം അര കിലോ തൂക്കമുണ്ടാകും. ഇദ്ദേഹത്തിന്റെ പിതാവ്‌ അബ്ദുൾ ഖാദറാണ് കാഞ്ഞങ്ങാടൻ ലോക്കൽ മധുരക്കിഴങ്ങ് ഉത്തരകേരളത്തിലേക്ക് കൊണ്ടുവന്നത്. 45 വർഷം മുമ്പായിരുന്നു അത്‌. പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിനിമോൾ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top