29 May Friday
ഉന്നത ഉദ്യോഗസ്ഥർ കാസർകോട്‌

നടപടി കർശനമാക്കാൻ 1500 പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കാസർകോട്‌
ജില്ലയിൽ കോവിഡ്‌ 19 വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ 1500 പൊലീസിനെ വിന്യസിപ്പിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പി എസ്‌ സാബു അറിയിച്ചു. വടക്കൻ മേഖലാ ഐജി അശോക്‌യാദവ്‌, ഡിഐജി സേതുരാമൻ, എറണാകുളം സിറ്റി പൊലീസ്‌ കമീഷണർ വിജയ സാഖറെ, കോട്ടയം  ക്രൈംബ്രാഞ്ച്‌ എസ്‌പി സാബുമാത്യു, ടെലികമ്യൂണിക്കേഷൻ എസ്‌പി ഡി ശിൽപ എന്നിവർ ഇവർക്ക്‌ നേതൃത്വം നൽകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ്‌ ചെയ്യാൻ 10 വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിക്കും. 
പുറത്തിറങ്ങുന്നവരെ ആവശ്യം ചോദിച്ച് ശരയാണെന്ന്‌ ബോധ്യമായാലെ പോകാൻ  അനുവദിക്കൂ. പകൽ 11 മുതൽ വൈകിട്ട്‌ 5 വരെ തുറക്കുന്ന കടകൾക്ക്‌ മുന്നിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല.
പ്രധാന വാർത്തകൾ
 Top