27 September Sunday

താക്കീതായി എൽഡിഎഫ്‌ പ്രതിഷേധകൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കർമംതോടിയിൽ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌

മതഭേദമില്ലാതെ ജനങ്ങളെ ഒന്നിച്ചു നിർത്തി സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസിക നേതൃത്വമായിരുന്ന നേതാജി സുഭാഷ്- ചന്ദ്രബോസിന്റെ ജന്മദിനത്തിൽ  എൽഡിഎഫ്- നേതൃത്വത്തിൽ  കേന്ദ്ര- ബിജെപി ഭരണത്തിനെതിരായ പ്രതിഷേധ ദിനമായി ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിലാണ്‌  കൂട്ടായ്‌മ സംഘടിപ്പിച്ചത്‌.  
മേൽപറമ്പിൽ സിപിഐ  സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.  അബ്ദുൽ റഹ്‌മാൻ  തുരുത്തി അധ്യക്ഷനായി. കെ മണികണ്‌ഠൻ, പി കെ അബ്ദുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ കൊക്കാൽ സ്വാഗതം പറഞ്ഞു. മജീർപ്പള്ളയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. പുവപ്പ  പാവള അധ്യക്ഷനായി. അബ്ദുറസാഖ്‌ ചിപ്പാർ, കെ ചന്ദ്രഹാസ ഷെട്ടി, ഗീത സമാനി, ഭാരതി സുള്ള്യമെ എന്നിവർ സംസാരിച്ചു. ഡി ബൂബ സ്വാഗതം പറഞ്ഞു. 
മൊഗ്രാലിൽ ടി എം എ കരീം ഉദ്‌ഘാടനം ചെയ്‌തു. റിയാസ്‌ മൊഗ്രാൽ അധ്യക്ഷനായി. കെ ബി യൂസഫ്‌, പി രമേശൻ,  താജുദീൻ മൊഗ്രാൽ, സിദ്ദീഖലി മൊഗ്രാൽ, ജയപ്രകാശ്‌ ഷെട്ടി എന്നിവർ സംസാരിച്ചു. സിദ്ദീഖ്‌ റഹ്‌മാൻ സ്വാഗതം പറഞ്ഞു. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സുബൈർ പടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. വി രാജൻ അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം സുമതി, എം രാമൻ, എം കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. 
കർമംതോടിയിൽ  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി ഉദ്‌ഘാടനം ചെയ്തു. ബി സുകുമാരൻ അധ്യക്ഷനായി. കെ ശങ്കരൻ, ബി കെ നാരായണൻ എന്നിവർ സംസാരിച്ചു. കെ ജയൻ സ്വാഗതം പറഞ്ഞു.  കുറ്റിക്കോലിൽ സിപിഐ എം ജില്ല കമ്മറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു. സി ബാലൻ അധ്യക്ഷനായി. എം അനന്തൻ, ജയപുരം ദാമോദരൻ, കുഞ്ഞിരാമൻ, അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. ടി ബാലൻ സ്വാഗതം പറഞ്ഞു.
നർക്കിലക്കാട് സിപിഐ കൺട്രോൾ കമീഷൻ ചെയർമാൻ സി പി മുരളി ഉദ്ഘാടനം ചെയ്തു. പി കെ മോഹനൻ അധ്യക്ഷനായി. പി ആർ ചാക്കോ, കെ എസ് കുര്യാക്കോസ്, എം കുമാരൻ, സ്‌കരിയ അബ്രഹാം എന്നിവർ സംസാരിച്ചു. എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top