27 February Thursday

മനുഷ്യമഹാശൃംഖലക്ക് ക്യാമ്പസിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഐക്യദാർഢ്യ ശൃംഖല

കാസർകോട്‌

എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയ്‌ക്ക്‌ ഐക്യദാർഡ്യവുമായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ ക്യാമ്പസുകളിൽ ഐക്യദാർഢ്യ ശൃംഖല തീർത്ത്‌ പ്രതിജ്ഞയെടുത്തു. മുന്നാട് പീപ്പിൾസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ ശൃംഖല ജില്ലാവൈസ്‌ പ്രസിഡന്റ്‌ ബിപിൻരാജ് പായം ഉദ്ഘടനം ചെയ്തു. വിനയ്, ഷൈജിന, ചിത്തിര, ആഷിക്, അരുൺ, ആതിര  എന്നിവർ സംസാരിച്ചു.ശ്രീലക്ഷ്മി അധ്യക്ഷയായി. ശ്രീശാന്ത് സ്വാഗതം പറഞ്ഞു
കുറ്റിക്കോൽ ഐടിഐ കമ്മിറ്റി സംഘടിപ്പിച്ച ഐക്യധാർഢ്യ ശൃംഖല സി പി ഐ എം ഏരിയകമ്മിറ്റിയംഗം ടികെ മനോജ്‌ ഉദ്ഘാടനം ചെയ്തു. ടി ബാലൻ, സുബിത്ത്, ശിവൻ എന്നിവർ സംസാരിച്ചു. അജിത് അധ്യക്ഷനായി. ജിഷ്ണു സ്വാഗതം പറഞ്ഞു.
ചെറുവത്തൂരിൽ ഏരിയ പ്രസിഡന്റ്‌ എം വിപിൻദാസ്, ജില്ലാ കമ്മിറ്റി അംഗം അർജുൻ പ്രിവിഷ എന്നിവർ സംസാരിച്ചു.  കയ്യൂർ ഐടിഐ,കയ്യൂർ വി എച്ച് എസ് സി, കയ്യൂർ ഹൈസ്കൂൾ, ഹയർ സെക്കൻററി യൂണിറ്റിലെ വിദ്യാർത്ഥികൾ ചങ്ങലയിൽ കൈ കോർത്തു.
കുട്ടമത്ത് സ്കൂളിൽ ഏരിയ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് നേതൃത്വം നൽകി.ചീമേനിയിൽ  ഏരിയ സെക്രട്ടറിയേറ്റ് അംഗം അഭിനവ് നേതൃത്വം നൽകി.പള്ളിപ്പാറ ഐഎച്ച്‌ആർഡിയിൽ ഏരിയ സെക്രട്ടറിയേറ്റ് അംഗം അഭിരാമി ,ഏരിയാ കമ്മിറ്റി അംഗം അക്ഷയ് എന്നിവർ നേതൃത്വം നൽകി. ഉദിനൂർ, കാടങ്കോട് യൂണിറ്റുകളിൽ ചങ്ങല സംഘടിപ്പിച്ചു.മടിക്കൈ ഐ എച്ച് ആർ ഡി കോളേജിൽ മിഥുൻ,ലയന, വിജേഷ് എന്നിവർ നേതൃത്വം നൽകി. 
പടന്നക്കാട് കാർഷിക കോളജിൽ  അമൃത് ഹരി, അഞ്ജന മുകേഷ് സംസാരിച്ചു. 
കരിന്തളം ഗവ കോളേജിൽ സ്നേഹ, ശ്രീഹരി എന്നിവർ സംസാരിച്ചു,
മടിക്കൈ ഐ ടി ഐ  യിൽ നടന്ന പരിപാടിയിൽ ആതിര, അബിൻ സംസാരിച്ചു. അമ്പലത്തുകര സ്കൂളിൽ അഭിനന്ദ്,ആതിര എന്നിവർ സംസാരിച്ചു.
ഉദുമ ഗവ:കോളേജ്, ജിഎച്ച്‌എസ്‌എസ്‌ ഉദുമ, ജിഎച്ച്‌എസ്‌എസ്‌  പാക്കം എന്നിവിടങ്ങളിൽ ഐക്യദാർഢ്യ മതിൽ സംഘടിപ്പിച്ചു.ഉദുമ ഗവ:കോളേജിൽ നടന്ന പരിപാടി ജില്ലാകമ്മിറ്റി അംഗം ചന്ദ്രലേഖ,ഉദുമ ജിഎച്ച്‌എസ്‌എസിൽ ഏരിയ ജോയിന്റ്‌  സെക്രട്ടറി വിമൽ,പാക്കത്ത്‌  അഖിൻ  എന്നിവർ ഉദ്ഘാടനം ചെയ്‌തു.
പ്രധാന വാർത്തകൾ
 Top