26 January Wednesday

പനത്തടി ഏരിയാ സമ്മേളനം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
രാജപുരം
സിപിഐ എം പനത്തടി ഏരിയാസമ്മേളനം ബുധനും വ്യാഴവും നടക്കുമെന്ന്‌  സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തിലെ എം ഗോപാലൻ നഗറിൽ  ബുധൻ രാവിലെ 10 ന്‌  സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. 
19 ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 138 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വനിതാ കൂട്ടായ്മ, വിദ്യാർഥി യുവജന കൂട്ടായ്മ, കർഷക സെമിനാർ, ചിത്രരചന, കവിയരങ്ങ്, തൊഴിലാളി കൂട്ടായ്മ, ചരിത്ര സെമിനാർ എന്നിവ നടന്നു.  
വാർത്താസമ്മേളനത്തിൽ ഏരിയാ സെക്രട്ടറി എം വി കൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, കൺവീനർ ഷാലുമാത്യു, യു തമ്പാൻ, യു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top