25 November Wednesday

വൃക്ക രോഗികൾക്ക് ആശ്വാസമായി തൃക്കരിപ്പൂർ താലൂക്കാശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
തൃക്കരിപ്പൂർ 
വൃക്ക രോഗികൾക്ക് അഭയകേന്ദ്രമായി തൃക്കരിപ്പൂർ താലൂക്കാശുപത്രി. കഴിഞ്ഞ മാർച്ചിലാണ് താലൂക്കാശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ദിവസവും രണ്ട് ഷിഫ്റ്റുകളായി 28 രോഗികളാണ് ഡയാലിസിനെത്തുന്നത്. ആരോഗ്യ ഇൻഷ്യുറൻസുള്ളവർക്ക് ചികിത്സ  സൗജന്യമാണ്. കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ജീവനക്കാർ ഇടതടവില്ലാതെ സേവന സന്നദ്ധരായി പ്രവർത്തിക്കുന്നു. കണ്ണൂർ ജില്ലയിലേക്കുള്ള പ്രധാന പാതകളല്ലാം അടച്ചതോടെയാണ് താലൂക്കാശുപത്രിയിൽ ഡയാലീസ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. ഒരു ഘട്ടത്തിൽ നാല് ഷിഫ്റ്റുകളായി ദിനം പ്രതി 30 ലേറെ രോഗികൾ എത്തി. മാസം 300 ലേറെ രോഗികളാണ് ഇവിടെ എത്തുന്നത്. ഏഴ് യുണിറ്റുകളാണ് ഇവിടെയുള്ളത്. 
എം രാജഗോപാലൻ എം എൽ എ യുടെ ശ്രമഫലമായി പുതുതായി ഒരു യൂണിറ്റ് കൂടി എത്തിക്കുന്നുണ്ട്.  ജനറേറ്ററും അനുവദിച്ചിട്ടുണ്ട്.  പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതിന്  അനുമതി നൽകിയിരുന്നെങ്കിലും ലോക് ഡൗണിനെ തുടർന്ന് വൈകി. 100 കിലോ വാൾട്ട് ജനറേറ്ററിന് 15 ലക്ഷവും ഒരു ഡയലീസ് യുനിറ്റിന് 5240 00 രൂപയുമാണ് അനുവദിച്ച് ഉത്തരവായത്. അടുത്ത മാസം ഇവ സ്ഥാപിക്കും. എക്സ്റേ യൂണിറ്റിന്റെ  അനുബന്ധ ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ടേബിളും സജ്ജമാകുന്നതോടെ എക്സറേ പ്രവർത്തനം തുടങ്ങും. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് പി എച്ച് എസിയായിരുന്ന ഈ ആതുരാലയത്തെ താലൂക്കാശുപത്രിയായി ഉയർത്തിയത്. ദിനം പ്രതി 500 ലേറെ രോഗികളെത്തിയിരുന്ന ഇവിടെ കോവിഡ് പ്രതിസന്ധി കൂടിയായതോ രോഗികളുടെ എണ്ണം  കുറഞ്ഞു. ഇ എൻ ടി യും എല്ല് രോഗ വിദഗ്‌ധനുൾപ്പെടെ നാല് അസിസ്റ്റൻ്റ് സർജൻമാർ ഇവിടെയുണ്ട്. കുട്ടികളിൽ ക്ലബ്ഫുട്ട് മൂലമുണ്ടാകുന്ന വൈകല്യം നിർമാർജനം ചെയ്യുന്ന ക്ലിനിക്കിന്റെ പ്രവർത്തനം സംസ്ഥാനത്തെ ഗവ. താലൂക്ക് ആശുപത്രികളിൽ ഇവിടെ മാത്രമാണുള്ളത‌്.   ക്ലിനിക്കിൽ ക്ലബ് ഫുട്ട് ബാധിതരായ നിരവധി കുട്ടികൾ ചികിത്സ തേടുന്നു. രണ്ട് തവണ  കായകൽപ അവാർഡ്നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും നീലേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെയും നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ആശുപത്രി പ്രവർത്തനം പടിപടിയായി ഉയർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top