31 October Saturday

മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ്‌ യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ്‌ യൂത്ത്‌ കോൺഗ്രസുകാർ എറിഞ്ഞുതകർത്ത നിലയിൽ

കാഞ്ഞങ്ങാട് 
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ക്യാമ്പ് ഓഫീസിന്‌ നേരെ യൂത്ത്‌ കോൺഗ്രസ്‌ അക്രമം. കാഞ്ഞങ്ങാട് ടിബി റോഡിലുള്ള  എം എൻ സ‌്മാരക മന്ദിരത്തിലെ ഓഫീസിലേക്കാണ്‌  അമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഇരച്ചെത്തി കല്ലേറ്‌ നടത്തിയത്‌. ഒന്നാമത്തെ നിലയിലുള്ള മന്ത്രി ഓഫീസ്‌,  സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ്,‌ അഗ്രിക്കൾച്ചറൽ ബ്ലോക്ക്  ഇംപ്രൂവ്മെന്റ് സൊസൈറ്റി എന്നിവയുടെ ജനൽ ചില്ലകൾ എറിഞ്ഞു തകർത്തു.  റവന്യു മന്ത്രിയേയും മുഖ്യമന്ത്രിയേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യവുമായാണ്‌  യൂത്തുകോൺഗ്രസുകാർ ഓഫീസിന്‌ മുന്നിൽ എത്തിയത്‌. ‌ മാർച്ച്‌ തടയാൻ പൊലീസ്‌ നിലയുറപ്പിച്ചിരുന്നുവെങ്കിലും അതിനെയൊന്നും വകവയ്‌ക്കാതെ മുൻ നിശ്‌ചയിച്ച പ്രകാരം  കല്ലേറ്‌ ആരംഭിക്കുകയായിരുന്നു.   ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, പി കെ ഫൈസൽ, ഹരീഷ് പി നായർ, പ്രദീപൻ തുടങ്ങിയ ജില്ലയിലെ പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top