27 May Wednesday

വലിയപറമ്പിൽ 36 പേർ സ്വയം നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തൃക്കരിപ്പൂർ
കോവിഡ് 19 വ്യാപനം തടയുന്നതിന് മുംബൈയിൽ നിനെത്തിയ 36 പേർ സ്വയം നിരീക്ഷണത്തിൽ. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന വലിയപറമ്പ പഞ്ചായത്തിലുള്ളവർ പടന്ന കടപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ്‌ 36 പേർ സ്വയം നീരീക്ഷണത്തിൽ കഴിയുന്നത്. പടന്നക്കടപ്പുറം ​ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌  കേന്ദ്രം. മുംബൈയിൽ നിന്നും യാത്ര തിരിച്ചയുടൻ ഇവർ  ആരോഗ്യ വകുപ്പിനേയും പഞ്ചായത്തിനേയും അറിയിക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top