25 May Monday

ഗ്വാളിമുഖയിൽ അതിർത്തി അടച്ചു; നാട്ടുകാർ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ചെർക്കള‐ ജാൽസൂർ സംസ്ഥാന പാതയിലെ ഗ്വാളിമുഖയിൽ കർണാടക സർക്കാർ റോഡ് അടച്ചിട്ടപ്പോൾ

 മുള്ളേരിയ 

കോവിഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചെർക്കള‐ ജാൽസൂർ സംസ്ഥാന പാതയിലെ ഗ്വാളിമുഖയിൽ കർണാടക സർക്കാർ അതിർത്തി അടച്ചു. കർണാടക നടത്തുന്ന എൽപി സ്‌കൂളിന് പരിസരത്താണ് ബാരിക്കേഡുകൾ തീർത്ത് പൂർണമായും റോഡ് അടച്ചിട്ടത്. കേരളത്തിന്റെ സംസ്ഥാനപാതയിൽ ഗ്വാളിമുഖ ടൗൺ ഉൾപ്പെടെ ചെറിയൊരു ഭാഗം മാത്രമാണ് കർണാടകയിൽ ഉൾപ്പെടുന്നത്. റോഡിനിരുവശത്തും കേരളവുമാണ്. പരപ്പ, കൊട്ട്യാടി, ദേലംപാടി, പള്ളങ്കോട്, അഡൂർ ഉൾപ്പെടെയുള്ള കേരളത്തിന്റെ ഭാഗങ്ങളിലേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡ് അടച്ചാൽ ഈ മേഖലയിലെ ജനങ്ങൾ ഒറ്റപ്പെടും. കോവിഡ് ബാധിതനായ എരിയാൽ സ്വദേശി അഡൂർ ദേവറടുക്കയിൽ കല്യാണത്തിന് പങ്കെടുത്തിരുന്നു. നിരീക്ഷണത്തിൽ കഴിയുന്ന നൂറുകണക്കിനാളുകൾക്ക് ആശുപത്രിയിൽ ബന്ധപ്പെടാൻ ഉപകരിക്കുന്ന റോഡ് അടച്ചിട്ടതിൽ വ്യാപക പ്രതിഷേധമുണ്ട്‌. കർണാടകയിലേക്ക് ആളുകൾ കടക്കാതിരിക്കാൻ ഗ്വാളിമുഖയിൽ നിന്നും ഈശ്വരമംഗല വഴിയുള്ള റോഡ് മാത്രം അടച്ചിട്ടാൽ മതിയാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top