11 April Sunday

പരപ്പയിൽ കെഎസ്ഇബി സബ് ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
വെള്ളരിക്കുണ്ട്    
പരപ്പയില്‍  കെഎസ്ഇബി സബ്‌ ഓഫീസ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം സെക്ഷന് കീഴിൽ പരപ്പ ടൗണിലാണ്  സബ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്.   കിനാനൂർ -കരിന്തളം, കോടോം- ബേളൂർ, ബളാൽ പഞ്ചായത്തുകളിലെ ആറായിരത്തോളം ഗുണഭോക്താക്കൾ പരപ്പ സെന്ററിന് കീഴിൽ വരും. ഒരു ഓവർസിയർ, രണ്ട് ലൈൻമാൻമാർ ഒരു വർക്കർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും. കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,  മുന്‍ എംപി പി കരുണാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്,  പി വി ചന്ദ്രന്‍, സി എച്ച് അബ്ദുള്‍ നാസർ, രമ്യ ഹരീഷ്, വി ബാലകൃഷ്ണന്‍, എ ആര്‍ രാജു, കെ പി ബാലകൃഷ്ണന്‍, കെ ഭാസ്‌കരന്‍ അടിയോടി, സി എം ഇബ്രാഹിം, കെ പ്രമോദ്,  രാഘവന്‍ കൂലേരി, കെ ശശിധരന്‍, വർഗീസ് അബ്രഹാം, ബിനോയ് വർഗീസ്, വിജയൻ കോട്ടയ്ക്കൽ  എന്നിവർ സംസാരിച്ചു. അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ പി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ പി സുരേന്ദ്ര സ്വാഗതവും  ഡി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top