28 February Sunday

ഭെൽ ഇഎംഎൽ സത്യഗ്രഹം 12ാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യഗ്രഹം വെള്ളിയാഴ്‌ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്

ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി  നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 12-ാം ദിവസത്തിലേക്ക്. വെള്ളിയാഴ്‌ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  സി എച്ച്  കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മുജീബ് കമ്പാർ അധ്യക്ഷനായി. കെ ജി സാബു സ്വാഗതം പറഞ്ഞു.  പി ജി ദേവ്,  ടി കെ രാജൻ,  ടി വി കുഞ്ഞിരാമൻ, ബി എൻ പ്രഭാകരൻ, കെ വി ദാമോദരൻ, തോമസ് സെബാസ്റ്റ്യൻ, ബി സി കുമാരൻ, ഉദയകുമാർ, സത്യൻ സി ഉപ്പള, സുരേഷ് ഉദുമ, ഹരീന്ദ്രൻ, ടി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top