08 December Sunday

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019
ബോവിക്കാനം 
എസ്എഫ്ഐ കാസർകോട് ജില്ലാ പഠനക്യാമ്പ് വെള്ളിയാഴ്‌ച ബോവിക്കാനത്ത് ദേശീയ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനം ചെയ്യും. സൗപർണിക ഓഡിറ്റോറിയത്തിലെ കെ വി സുധീഷ് പഠന കേന്ദ്രത്തിൽ രാവിലെ പത്തിന് ഇന്ത്യൻ വിദ്യാഭ്യാസവും ദേശീയതയും എന്ന വിഷയത്തിലെ ക്ലാസ് വി പി സാനു നയിക്കും. ഭരണഘടനയും സാമൂഹ്യനീതിയും - ഒരു ഇടതുപക്ഷ വീക്ഷണം എന്ന വിഷയത്തിൽ ഇ പത്മാവതിയും ആഗോളീകരണ കാലത്തെ കാമ്പസും സംസ്‌കാരവും വിഷയത്തിൽ ഡോ ജിനേഷ് കുമാർ എരമവും ക്‌ളാസെടുക്കും.
ജില്ലയിലെ വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിൽ തിളങ്ങിയവർക്ക് നൽകുന്ന പിവികെ എൻഡോവ്മെന്റ് വിതരണപരിപാടി വൈകിട്ട് അഞ്ചിന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. അഡ്വ പി വി ജയരാജൻ പങ്കെടുക്കും.  ശനിയാഴ്ച രാവിലെ 9.30 മുതൽ  'മത വർഗീയത അർദ്ധ തലങ്ങളും, ഇന്ത്യൻ വർഗീയതയുടെ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ രഞ്ജിത്ത് പയ്യന്നൂർ ക്ലാസെടുക്കും. എസ് എഫ്ഐ പരിപാടിയും ഭരണഘടനയും എന്ന വിഷയത്തിൽ കെ എം സച്ചിൻ ദേവ്,  'വ്യാജസമ്മതിയുടെ നിർമ്മിതി' മാധ്യമങ്ങളുടെ ഇടപെടൽ, വർത്തമാന സമൂഹത്തിൽ എന്ന വിഷയത്തിൽ പി എം മനോജ് എന്നിവർ ക്ലാസ്സെടുക്കും.
പ്രധാന വാർത്തകൾ
 Top