12 December Thursday

വനിതകൾ തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കാസർകോട്‌

മഞ്ചേശ്വരം മണ്ഡലത്തിലെ ജയപരാജയങ്ങൾ  ഇത്തവണയും നിർണയിക്കുന്നത്‌ വനിതകൾ . ആകെയുള്ള  വോട്ടർമാർ 2,14,779 ആണ്‌.  ഇതിൽ 1,06,928 പേരാണ്‌ സ്‌ത്രീകൾ. ഇതിൽ 86,558 പേരും വോട്ട്‌ ചെയ്‌തു. 80.94 ശതമാനം. പുരുഷന്മാർ 1,07,851 ആണ്‌. ഇവരിൽ 75,676 പേർ വോട്ട്‌ ചെയ്‌തു. 70.16 ശതമാനം.  ആകെയുള്ള 2,14,779 വോട്ടർമാരിൽ 1,62,234 പേരാണ്‌ വോട്ട്‌ ചെയ്‌തത്‌.  2016ൽ ആകെയുള്ള 2,08,165 വോട്ടർമാരിൽ 1,04,748  പേർ സ്‌ത്രീകളായിരുന്നു. ഇവരിൽ 83,768 പേർ വോട്ട്‌ ചെയ്‌തു. പുരുഷന്മാർ 1,03,417 ആയിരുന്നു. 74,815 പേർ വോട്ട്‌ ചെയ്‌തു. ആകെയുള്ള 2,08,165 വോട്ടർമാരിൽ 1,58,886 പേരാണ്‌  അന്ന്‌ വോട്ട്‌ ചെയ്‌തത്‌.      
 തിങ്കളാഴ്‌ച നടന്ന വോട്ടെടുപ്പിൽ  ആദ്യ ഒരുമണിക്കൂറിൽ 5.30 ശതമാനം പേരാണ്‌വോട്ട്‌ ചെയ്‌തത്‌. തുടർന്ന്‌ പത്തോടെ പോളിങ് 17.78ലെത്തി.  12ന്‌ 27.66 ശതമാനമായി. പകൽ ഒന്നോടെ പോളിങ് 35 ശതമാനത്തിലെത്തി.സമ്മതിദാനം രേഖപ്പെടുത്തിയ  75,770 പേരിൽ  40,569 പേരും (37.94) സ്‌ത്രീകളായിരുന്നു.  35201 (32.63 ശതമാനം) പുരുഷന്മാരാണ്‌ ആസമയത്ത്‌  വോട്ട്‌  രേഖപ്പെടുത്തിയത്‌. പകൽ രണ്ടോടെ  പൊളിങ്ങ്‌ ശതമാനം 41 കടന്നു. വൈകിട്ട്‌ മൂന്നിലെത്തുമ്പോൾ 55ശതമാനം കടന്നു. വനിത വോട്ടർമാർ തന്നെയായിരുന്നു അപ്പോഴും മുന്നിൽ.  54.83 ശതമാനം സ്‌ത്രീകൾ.  വൈകിട്ട്‌ നാലിലെത്തുമ്പോൾ ശതമാനം 62ലെത്തി.  തെരഞ്ഞെടുപ്പ്‌ സമാപിക്കാൻ കുറച്ചു സമയം മാത്രം ബാക്കി നിൽക്കെ ആറ്‌മണിക്ക്‌ 72 ശതമാനത്തിലെത്തിയപ്പോൾ വനിതകളുടെ പൊളിങ്‌ 79.24 ശതമാനമായിരുന്നു. 66.29 ശതമാനം പുരുഷന്മാർ മാത്രമാണ്‌ അപ്പോൾ വോട്ട്‌ ചെയ്‌തത്‌.
പ്രധാന വാർത്തകൾ
 Top