13 November Wednesday

പതിനാറുകാരനായ സിദ്ധാർഥ്‌രാജ് പണിക്കരായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

സിദ്ധാർഥ്‌രാജ്‌ പട്ടും വളയും സ്വീകരിക്കുന്നു

കാഞ്ഞങ്ങാട‌്
പതിനാറുകാരനായ  സിദ്ധാർഥ്‌രാജ്‌  പട്ടും വളയും സ്വീകരിച്ച്‌ പണിക്കരായി.  ചെമ്മട്ടംവയൽ ബല്ലത്ത് പുതിയകണ്ടം ദേവാലയത്തിൽ വിഷ്ണുമൂർത്തിയുടെ  ഒറ്റക്കോലമണിഞ്ഞതിനാണ്‌ പട്ടും വളയും പണിക്കർ സ്ഥാനവും നൽകിയത്‌. തെയ്യം കലാകാരൻ രാജൻ പണിക്കരുടെയും ഷൈമയുടെയും  മകനാണ്‌ ദുർഗ  ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർഥിയായ സിദ്ധാർഥ് രാജ്.   ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം,  നെരോത്ത് പെരട്ടർ കൂലോം ഭഗവതി ക്ഷേത്രം,   ബല്ലത്തപ്പൻ ക്ഷേത്രം,  ചക്രപാണി ക്ഷേത്രം,  ബല്ലത്ത് പുതിയകണ്ടം ദേവാലയം എന്നിവിടങ്ങളിലെ ആചാരക്കാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top