20 November Wednesday

കോളേജ് ലാബ്‌ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക്‌ പരീക്ഷണശാലയായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കാഞ്ഞങ്ങാട്‌

ആവർത്തനപ്പട്ടികയുടെ നൂറ്റമ്പതാം വാർഷികത്തിൽ കോളേജ് ലാബ്‌  പരീക്ഷണശാലയാക്കി സ്കൂൾ വിദ്യാർഥികൾ. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലെ എഴുപതോളം   വിദ്യാർഥികളാണ് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ രസതന്ത്ര–- ജന്തുശാസ്ത്ര  ലാബുകൾ സന്ദർശിച്ചത്.
ആവർത്തനപ്പട്ടിക സംബന്ധിച്ച ക്ലാസും പരീക്ഷണങ്ങളും  കുട്ടികൾക്ക്‌ വേറിട്ട അനുഭവമായി. കോളേജ് അസി.പ്രൊഫസർമാരായ ഡോ.മംഗള,  പി വി ദീപ്തി,   ഡോ. എൻ ടി സുപ്രിയ എന്നിവർ ക്ലാസെടുത്തു.  പതിനഞ്ചോളം കോളേജ് വിദ്യാർഥികൾ സഹായികളായി.
ഡയറ്റ് സീനിയർ ലക്ചറർ പി പി വേണുഗോപാലൻ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം വിദ്യാഭ്യാസജില്ലാ കോ–--ഓർഡിനേറ്റർ പ്രമോദ് അടുത്തില, ശാസ്ത്രരംഗം  കോ-–-ഓർഡിനേറ്റർ കെ അർജുനൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top