20 February Wednesday

ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പുകൾക്ക‌് ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019
കാസർകോട‌്
ജില്ലയിലെ അംഗപരിമിതരിൽ മെഡിക്കൽ ബോർഡ‌് സർട്ടിഫിക്കറ്റില്ലാത്തവർക്ക‌് അവ നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾക്ക‌് ചൊവ്വാഴ‌്ച തുടക്കമാകും. 
രാവിലെ പത്തുമുതൽ ഒന്നുവരെയാണ‌് ക്യാമ്പ‌്. ചെങ്കള പഞ്ചായത്തിലെ ചെങ്കള ഖുവാത്തുൽ ഇസ്ലാം മദ്രസയിലാണ‌് ആദ്യ ക്യാമ്പ‌്. നേരത്തെ അപേക്ഷിച്ച മുഴുവൻ അംഗപരിമിതർക്കും  പങ്കെടുക്കാം. 24ന‌് പുല്ലൂർ–- പെരിയ, ഉദുമ പഞ്ചായത്തുകൾക്കായി പെരിയ കമ്യൂണിറ്റി ഹാളിലും 25ന‌് പള്ളിക്കര പഞ്ചായത്തിനും കാഞ്ഞങ്ങാട‌് നഗരസഭക്കുമായി കാഞ്ഞങ്ങാട‌് മുനിസിപ്പൽ ടൗൺഹാളിലും 29ന‌് വോർക്കാടി, മഞ്ചേശ്വരം  പഞ്ചായത്തുകൾക്കായി മഞ്ചേശ്വരം ബ്ലോക്ക‌്പഞ്ചായത്ത‌് ഹാളിലും 30ന‌് പിലിക്കോട‌്, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂർ  പഞ്ചായത്തുകൾക്കായി തൃക്കരിപ്പൂർ ശ്രീരാഗം മിനി ഹാളിലും ക്യാമ്പ‌് നടക്കും.
ഫെബ്രുവരി അഞ്ചിന‌് കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ, ബേഡകം, മുളിയാർ, കുറ്റിക്കോൽ പഞ്ചായത്തുകൾക്കായി മുള്ളേരിയയിലും ആറിന‌് പനത്തടി, കോടോം–- ബേളൂർ, ബളാൽ, കള്ളാർ പഞ്ചായത്തുകൾക്കായി കോളിച്ചാലിലും എട്ടിന‌് മീഞ്ച, പൈവളിഗെ പഞ്ചായത്തുകൾക്കായി മഞ്ചേശ്വരത്തും 12ന‌് ബദിയടുക്ക പഞ്ചായത്തിൽ ബദിയടുക്കയിലും 13ന‌് നീലേശ്വരം നഗരസഭ, കയ്യൂർ–- ചീമേനി പഞ്ചായത്തിനുമായി നീലേശ്വരത്തും 14ന‌് ചെമ്മനാട‌്, മധൂർ പഞ്ചായത്തുകൾക്കും കാസർകോട‌് നഗരസഭക്കുമായി കാസർകോട‌് ടൗൺഹാളിലും ക്യാമ്പ‌് നടക്കും.
16ന‌് മംഗൽപാടി, കുമ്പള, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകൾക്കായി കുമ്പളയിലും 20ന‌് കിനാനൂർ–- കരിന്തളം, ചെറുവത്തൂർ, വെസ‌്റ്റ‌് എളേരി, ഈസ‌്റ്റ‌് എളേരി പഞ്ചായത്തുകൾക്കായും ക്യാമ്പ‌് നടത്തും.
പ്രധാന വാർത്തകൾ
 Top