ബന്തടുക്ക > നാശോന്മുഖമായ ബന്തടുക്ക കോട്ടയിലെ കാട് ബന്തടുക്ക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വെട്ടിത്തെളിച്ചു. നാനൂറ് വര്‍ഷം മുമ്പ് ഇക്കേരിയന്‍ രാജവംശം നിര്‍മിച്ചതാണ് ബന്തടുക്ക കോട്ട. ബേക്കല്‍ കോട്ടയില്‍നിന്നും ആയുധങ്ങള്‍ സുള്ള്യയിലേക്ക് കൊണ്ടുപോയിരുന്നത് ഇതുവഴിയായിരുന്നു. ബേക്കല്‍, കുണ്ടംകുഴി, ബന്തടുക്ക, സുള്ള്യ എന്നിവിടങ്ങളിലെല്ലാം ഇത്തരം ആയുധം സൂക്ഷിക്കാനുള്ള കോട്ടകളുണ്ട്.
പ്രിന്‍സിപ്പല്‍ പി എസ് ബാബു, ഹെഡ്മാസ്റ്റര് എന്‍ എസ് പത്മനാഭ, വി മുരളീധരന്, ഇ കുഞ്ഞമ്പു, എ കെ റോസമ്മ, ജോണ്‍ പ്രസാദ്, സാബു തോമസ്, പി കെ മധുസൂദനന്, ബലരാമന് കൊടിമൂല, ബി കെ സുനിത, കെ ആര് അജിത, സി സുമതി, വി സുജിത്ത്, സി രാഹുല്‍, അബിന്‍ രാജ്, ഗോകുല്‍ കൃഷ്ണന്, കെ വി അര്ജുന്, കെ ഹര്‍ഷ, വി അഞ്ജന എന്നിവര്‍ സംസാരിച്ചു.