26 October Monday

മഴ ശക്തം; വിറങ്ങലിച്ച് മലയോരം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
വെള്ളരിക്കുണ്ട് 
തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴ മലയോരത്തെ ഭീതിയിലാഴ്‌ത്തി.  ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭയന്ന്‌ മലയോര ഗ്രാമങ്ങൾ. മൂന്ന് ദിവസമായി തോരാത്ത മഴയാണ്. ഒരാഴ്ചക്കിടെ ശക്തമായ രണ്ട് മണ്ണിടിച്ചലും അപ്രതീക്ഷിത വെള്ളച്ചാട്ടവുമാണ് ബളാൽ, മാലോം വില്ലേജുകളിൽ സംഭവിച്ചത്. പരിസ്ഥിതിലോല പ്രദേശങ്ങൾ ഏറെയുള്ള  അതിർത്തി ഗ്രാമങ്ങൾ  ഭീതിയോടെയാണ് കഴിയുന്നത്. മഴ കുറഞ്ഞില്ലെങ്കിൽ കർണാടക വനത്തിലും ഉരുൾപൊട്ടലുണ്ടാകാം. ഇതും  മരയോര ഗ്രാമങ്ങളെ അപകടത്തിലാക്കും. കോട്ടഞ്ചേരി വനമേഖലയിൽ മഴ കുറവായത് ആശ്വാസമാണ്. ക്വാറികളുടെ പ്രവർത്തനം  നിർത്തിയിട്ടുണ്ട്. റവന്യു അധികൃതർ മുന്നറിയിപ്പു നൽകിയും മുൻകരുതലുകളെടുത്തും സജീവമായിട്ടുണ്ട്. താലൂക്കിൽ നേരത്തേ മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ നിന്ന് മുൻകരുതലായി ബളാൽ വില്ലേജിൽ നിന്ന് 12 ഉം ,മാലോം വില്ലേജിൽ നിന്ന്  ഒരു  കുടുംബത്തെയും കല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാൽ മാറ്റി.  കള്ളാർ വില്ലേജിലെ രണ്ട് കുടുംബങ്ങളോടാണ്‌‌ ബന്ധുവീടുകളിലേക്ക്‌ മാറാൻ  തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ നിർദേശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top