22 September Sunday

പൊലീസ്‌ സബ് ഡിവിഷനുകൾ മൂന്നാക്കും: ഡിജിപി

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2019
കാസർകോട്‌
ജില്ലയിൽ  പൊലീസ്‌ സബ് ഡിവിഷനുകൾ മൂന്നാക്കുമെന്ന്‌ പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.  കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ ഡിജിപിയുടെ പരാതി അദാലത്തിന്‌ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കാസർകോട്‌,  കാഞ്ഞങ്ങാട്‌ സബ്‌ഡിവിഷനുകളാണുള്ളത്‌.  അതിർത്തി ജില്ലയായ കാസർകോട്‌ വലിയ ജോലിഭാരമാണ്‌ പൊലീസിനുള്ളത്‌. 
ജില്ലയിലെ പൊലീസ്‌ സേനാംഗങ്ങളുടെ എണ്ണം കൂട്ടും.  2020,  2025, 2030 വരെ ജില്ലയിൽ ആവശ്യമായി വരുന്ന പൊലീസ് സേനയുടെ രൂപരേഖ തയ്യാറാക്കാൻ ഉത്തരമേഖല ഡിഐജിക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. കാസർകോട്‌, കണ്ണൂർ ജില്ലാ  പൊലീസ്‌ മേധാവികൾ എന്നിവരടങ്ങുന്ന സമതിയോട്‌ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.  ഉപ്പള പൊലീസ്‌ സ്‌റ്റേഷൻ അടുത്ത സാമ്പത്തിക വർഷം യാഥാർഥ്യമാകും. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസ്‌ സ്‌റ്റേഷനുകൾ ഭൂമി ലഭ്യമായാൽ ഉടൻ കെട്ടിടം നിർമിക്കും. ഭൂമി ലഭ്യമല്ലാത്തതിനാൽ നാൽപതോളം പൊലീസ്‌ സ്‌റ്റേഷനുകൾ സംസ്ഥാനത്ത് വാടകക്കെട്ടിടത്തിലാണ്. 
ജില്ലയിൽ കുറ്റവാളികൾ അയൽസംസ്ഥാനമായ കർണാടകയിൽ പോയി  രക്ഷപ്പെടുന്നത്‌ തടയാൻ ശക്തമായ നടപടിയുണ്ടാകും. കർണാടക പൊലീസിസുമായി സഹകരിച്ച്‌ കുറ്റവാളികളെ പരസ്‌പരം പിടികൂടാനും കൈമാറാനുമുള്ള സംവിധാനമുണ്ടാക്കും. കാസർകോട്‌ നഗരത്തിൽ ട്രാഫിക്ക്‌ സംവിധാനം കുറ്റമറ്റതാക്കാൻ  നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top